ഒറ്റതിരിഞ്ഞ് അഭിപ്രായം പറയാതെ സമൂഹം ഗൗരവമായി ആലോചിക്കേണ്ട വിഷയം: മമ്മൂട്ടി

mammootty-rorschach-press
SHARE

മലയാള സിനിമയില്‍ ലഹരിഉപയോഗം വ്യാപകമെന്ന നിര്‍മാതാക്കളുടെ ആരോപണത്തിന് മറുപടിയുമായി മമ്മൂട്ടി. താരങ്ങള്‍ക്ക് മാത്രമല്ല ലഹരിമരുന്ന് ലഭിക്കുന്നതെന്നും സിനിമയിലായാലും പുറത്തായാലും ഒരുരീതിയിലും അനുകൂലിക്കേണ്ട കാര്യമല്ല ലഹരിയെന്നും ഉപയോഗിക്കരുതെന്ന് ബോര്‍ഡ് എഴുതി വയ്ക്കാമെന്നല്ലാതെ ഇക്കാര്യത്തിൽ എന്തുചെയ്യാൻ കഴിയുമെന്നും മമ്മൂട്ടി ചോദിക്കുന്നു.

‘‘ജീവന് അപകടമുണ്ടാക്കുന്നതും സ്വഭാവം മാറ്റുന്നതുമായ ലഹരി ലഭ്യമാണ്. അതൊട്ടും ഗുണകരമായ കാര്യമല്ല. ഒരുതരത്തിലും അതിനെ അനുകൂലിക്കരുത്. ഇക്കാര്യത്തില്‍ ഒറ്റതിരിഞ്ഞ് അഭിപ്രായം പറയാതെ, സമൂഹം ഗൗരവതരമായി ഈ വിഷയം ആലോചിക്കേണ്ടതുണ്ട്.’’ മമ്മൂട്ടി പറഞ്ഞു. 

വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്ന പുതിയ ചിത്രം റോഷാക്കിന്റെ പ്രചാരണാര്‍ഥം കൊച്ചിയില്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ പരാമര്‍ശം. അഭിമുഖം ഒക്ടോബർ അഞ്ചിന് വൈകിട്ട് 5.30ന് മനോരമ ന്യൂസില്‍ സംപ്രേക്ഷണം ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}