‘വേറെ ലെവൽ’; റോഷാക്ക് ഗംഭീരമെന്ന് പ്രേക്ഷക പ്രതികരണം

rorshack-audience-review
SHARE

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ ഒരുക്കിയ റോഷാക്കിന് തിയറ്ററുകളിൽ ഗംഭീര പ്രതികരണം. മലയാളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആഖ്യാനശൈലിയാണ് റോഷാക്കിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നു. സൈക്കളോജിക്കൽ റിവഞ്ച് ത്രില്ലർ ഗണത്തില്‍പെടുത്താവുന്ന സിനിമയില്‍ ലൂക് ആന്റണി എന്ന ബിസിനസ്സ്മാൻ ആയി മമ്മൂട്ടി എത്തുന്നു.

ഓരോ ഫ്രെയ്മിലും ആകാംക്ഷജനിപ്പിച്ചു മുന്നേറുന്ന ചിത്രത്തിൽ നിരവധി സസ്പെൻസ് എലമെന്റുകളും സംവിധായകൻ ഒരുക്കിവച്ചിട്ടിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം ഞെട്ടിക്കുന്ന പ്രകടനമാണ് നടി ബിന്ദു പണിക്കർ കാഴ്ചവയ്ക്കുന്നത്. സ‍ഞ്ജു ശിവറാം, കോട്ടയം നസീർ, ഗ്രേസ് ആന്റണി ഇവരെല്ലാം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. തന്റെ ആദ്യ ചിത്രത്തിൽ നിന്നും തീർത്തും വ്യത്യസ്തമായി അനുഭവമാണ് റോഷാക്കിലൂടെ പ്രേക്ഷകർക്കു ലഭിക്കുക.

തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ്. ചിത്ര സംയോജനം കിരൺ ദാസ്. സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ സംഗീതം മിഥുൻ മുകുന്ദനും സൗണ്ട് ഡിസൈനർ നിക്സണും നിർവഹിക്കുന്നു. പ്രോജക്ട്  ഡിസൈനർ: ബാദുഷ, കലാസംവിധാനം :ഷാജി നടുവിൽ, പ്രൊഡക്‌ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ചമയം : റോണക്സ് സേവ്യർ–എസ്. ജോർജ്, വസ്ത്രാലങ്കാരം:സമീറ സനീഷ് , പിആർഓ : പ്രതീഷ് ശേഖർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}