ജോസഫ് അലക്സ് അന്നും ഇന്നും; കിങിന്റെ 27ാം വാർഷികം ആഘോഷിച്ച് മമ്മൂട്ടിയും ഷാജിയും

mammootty-shaji
SHARE

മമ്മൂട്ടി–ഷാജി കൈലാസ്–രൺജി പണിക്കർ കൂട്ടുകെട്ടിലെത്തിയ ദ് കിങ് റിലീസ് ചെയ്തിട്ട് 27 വർഷം തികയുകയാണ്. 1995 നവംബർ 11 നാണ് ദ് കിങ് തിയറ്ററുകളിലെത്തുന്നത്. സിനിമയുടെ ഇരുപത്തിയേഴാം വാര്‍ഷികം മമ്മൂട്ടിക്കൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ താൻ ഭാഗ്യവാനാണെന്ന് ഷാജി കൈലാസ് പറഞ്ഞു. 

ഷാജി കൈലാസും മമ്മൂട്ടിയും ചേർന്ന് കേക്ക് മുറിച്ചാണ് മഹാവിജയത്തിന്റെ ഓര്‍മ പുതുക്കിയത്. രൺജി പണിക്കര്‍ക്ക് എത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം തങ്ങളെ ഫോണില്‍ ബന്ധപ്പെട്ടുവെന്നും ഷാജി കൈലാസ് പറയുന്നു. 

‘‘ഏറ്റവും ധീരനായ ബ്യൂറോക്രാറ്റ് ജോസഫ് അലക്‌സ് ഐഎഎസ് ബിഗ് സ്‌ക്രീനില്‍ എത്തിയിട്ട് 27 വര്‍ഷം പിന്നിട്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഈ അവിസ്മരണീയ നിമിഷം ഇന്നും ജോസഫ് അലക്‌സിനെപ്പോലെ ശക്തനായ പ്രിയ മമ്മൂട്ടിക്കൊപ്പം ആഘോഷിക്കാന്‍ സാധിച്ചതിൽ ഞാന്‍ ഭാഗ്യവാനാണ്. അവിടെ സാന്നിധ്യമറിയിക്കാന്‍ രൺജി പണിക്കര്‍ക്ക് കഴിഞ്ഞില്ലെങ്കിലും അദ്ദേഹം ഞങ്ങളെ ഫോണില്‍ വിളിച്ചിരുന്നു. ആല്‍വിന്‍ ആന്റണി, ഉദയ് കൃഷ്ണ, വൈശാഖ്, നിങ്ങളുടെ സാന്നിധ്യത്തിന് നന്ദി.’’–ഷാജി കൈലാസ് കുറിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS