ADVERTISEMENT

കാതൽ സിനിമയുടെ സെറ്റിൽ നടൻ സൂര്യ സന്ദർശിക്കുന്ന വിഡിയോ പങ്കുവച്ച് മമ്മൂട്ടിക്കമ്പനി. കോലഞ്ചേരി ബ്രൂക്ക് സൈഡ് ക്ലബ്ബില്‍ നടന്ന ഷൂട്ടിനിടയിലാണ് സൂര്യ അതിഥിയായി ലൊക്കേഷനില്‍ എത്തിയത്. മമ്മൂട്ടിക്കും ജ്യോതികയ്ക്കും കാതല്‍ ടീമിനുമൊപ്പം ഏറെ സമയം ചെലവഴിച്ച ശേഷമാണ് താരം തിരികെ പോയത്.

 

രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി ചെയ്യുന്ന സിനിമയാണ് കാതല്‍. ചിത്രത്തിൽ മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നു. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണു മറ്റ് പ്രധാന അഭിനേതാക്കള്‍.

 

തിരക്കഥ: ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: സാലു കെ.തോമസ്, എഡിറ്റിങ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, ആര്‍ട്ട്: ഷാജി നടുവില്‍. ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: ഡിക്സണ്‍ പൊടുത്താസ്, സൗണ്ട് ഡിസൈന്‍: ടോണി ബാബു, ഗാനരചന: അലീന, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍: അഖില്‍ ആനന്ദന്‍, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍: മാര്‍ട്ടിന്‍ എന്‍.ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റില്‍സ്: ലെബിസണ്‍ ഗോപി, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍, പിആര്‍ഒ: പ്രതീഷ് ശേഖര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com