ADVERTISEMENT

ഛായാഗ്രാഹകൻ ഓട്ടാമ്പിള്ളിൽ സുധീഷ് (പപ്പു) അന്തരിച്ചു.  44 വയസ്സായിരുന്നു. ഏറെക്കാലമായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഞാൻ സ്റ്റീവ് ലോപ്പസ്, സെക്കൻഡ് ഷോ, കൂതറ, അയാൾ ശശി, അപ്പൻ, ഈട, റോസ് ഗിറ്റാറിനാൽ തുടങ്ങിയ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിരുന്നു. സംസ്കാരം ഇന്നു രാത്രി 12 മണിക്ക് വീട്ടുവളപ്പിൽ.

 

മജു സംവിധാനം ചെയ്ത അപ്പൻ എന്ന സിനിമയിലാണ് പപ്പു അവസാനം പ്രവർത്തിച്ചത്. ഷൂട്ട് തുടങ്ങി ഒരാഴ്ചയ്ക്കു ശേഷം അനാരോഗ്യത്തെ തുടർന്ന് പപ്പു ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. തുടർന്ന് വിനോദ് ഇല്ലംപള്ളിയാണ് സിനിമയുടെ ഛായാഗ്രഹണം പൂർത്തിയാക്കിയത്.

 

രാജീവ് രവിയുടെ പ്രധാന ക്യാമറ സഹായിയായിരുന്ന പപ്പു അന്നയും റസൂലും, കമ്മട്ടിപ്പാടം സിനിമയുടെ സെക്കൻഡ് യൂണിറ്റ് ക്യാമറാമാനായും പ്രവർത്തിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com