ADVERTISEMENT

സുരേഷ് കുമാറും മേനകയും ഒരേ ദിവസമാണ് പിറന്നാളാഘോഷിക്കുന്നത്. അച്ഛനും അമ്മയ്ക്കും പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് മക്കളായ രേവതിയും കീർത്തിയും. ‘‘ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ ആന്‍ഡ് അമ്മ. ദമ്പതികള്‍ ഒന്നിച്ച് പിറന്നാളാഘോഷിക്കുന്നത് അത്യപൂര്‍വമായ സംഭവമാണ്. സ്വര്‍ഗത്തില്‍ നിന്നും ഒന്നിച്ചവരാണ് നിങ്ങള്‍. ആരോഗ്യവും സമൃദ്ധിയുമൊക്കെയായി ഈ പിറന്നാളും സന്തോഷമായിരിക്കട്ടെ’’ എന്നായിരുന്നു രേവതി കുറിച്ചത്. 

keerthy-suresh

 

അച്ഛനും അമ്മയും ഒന്നിച്ചുള്ള മനോഹരമായ ഫോട്ടോയും രേവതി പങ്കിട്ടിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ഇവരുടെ ചിത്രത്തിന് താഴെയായി ആശംസകളുമായി എത്തിയത്.

 

പിറന്നാൾ ആഘോഷിക്കുന്ന വിഡിയോയും ചിത്രങ്ങളും മകൾ കീർത്തി സുരേഷും പങ്കുവയ്ക്കുകയുണ്ടായി. ജീവിതത്തിലെ സന്തോഷവും ദുഃഖവും പിറന്നാളും ഒന്നിച്ചാഘോഷിക്കുന്ന ഏറ്റവും മനോഹരമായ പ്രണയജോഡികൾ എന്നായിരുന്നു അച്ഛനെയും അമ്മയെയും കുറിച്ച് കീർത്തി പറഞ്ഞത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com