ദൃശ്യം 2 മലയാളം സഹിക്കാൻ പറ്റില്ലെന്ന് കെആർകെ

krk-drishyam-2
SHARE

ദൃശ്യം 2 മോശം സിനിമയാണെന്ന് നടനും നിരൂപകനുമായ കെആർകെ. സോണി ടെലിവിഷനിലെ സിഐഡി എന്ന സീരിയൽ ഈ സിനിമയേക്കാൾ നൂറു മടങ്ങ് ഭേദമാണെന്നും ഒരു സ്റ്റാർ മാത്രമേ ഈ ചിത്രത്തിനു നൽകാനാകൂ എന്നും കെആർകെ ട്വീറ്റ് ചെയ്തു. ദൃശ്യം 2വിന്റെ ഹിന്ദി പതിപ്പ് നവംബർ 18ന് റിലീസിന് തയാറെടുക്കുകയാണ്. സിനിമ റിവ്യു ചെയ്യുന്നതിനായി ദൃശ്യം 2 മലയാളം പ്രൈമിൽ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു കെആർകെ.

‘‘ദൃശ്യം 2 ഹിന്ദിയും മലയാളത്തിന്റെ ഫ്രെയിം ടു ഫ്രെയിം കോപ്പിയാകും. എത്ര ഇഴഞ്ഞാണ് ഈ സിനിമ പോകുന്നത്. വളരെ മോശം. പുതിയ ഇൻസ്പെക്ടർ എത്തുന്നതുവരെയുള്ള രംഗങ്ങൾ സഹിക്കാൻ കഴിയില്ല. പതുക്കെ തുടങ്ങി അരമണിക്കൂറിനുള്ളിൽ എന്തൊക്കെയോ സംഭവിക്കുന്നു. ആദ്യ ഒന്നര മണിക്കൂറിൽ ഈ ചിത്രത്തിൽ ഒന്നും തന്നെയില്ല.

krk-tweet

സിനിമയുടെ അവസാന 30 മിനിറ്റ് ആളുകൾക്ക് ഇഷ്ടപ്പെട്ടേക്കാം. ഹീറോയുടെ കുടുംബത്തെ പൊലീസ് ഉപദ്രവിക്കുന്നത് ഒരു കാരണമാകാം. എന്നാൽ എല്ലാ പൊലീസ് ഓഫിസർമാരും ഇങ്ങനെ ചെയ്യില്ല. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിനു പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന തരത്തിലുള്ള ഇത്തരം രംഗങ്ങൾ ഫിലിം മേക്കേഴ്സ് ഒഴിവാക്കണം.’’– കെആർകെ പറഞ്ഞു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. വലിയ സ്വീകാര്യതയാണ് ചിത്രത്തിനു ലഭിച്ചത്. ലോകമൊട്ടാകെ ചിത്രം വലിയ ചർച്ചയാകുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS