നടൻ ദിലീപ് ശബരിമലയിൽ; വിഡിയോ
Mail This Article
×
നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. വ്യാഴാഴ്ച രാത്രി ശബരിമലയിൽ എത്തിയ സംഘം ദേവസ്വം ബോർഡ് ഗെസ്റ്റ്ഹൗസിൽ തങ്ങി വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് ദർശനത്തിനെത്തിയത്. കഴിഞ്ഞ ഏപ്രിൽ മാസവും ദിലീപ് ശബരിമലയിൽ എത്തിയിരുന്നു.
അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’യാണ് ദിലീപിന്റെ ഏറ്റവും പുതിയ പ്രോജക്ട്. വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ തമന്നയാണ് നായിക.
റാഫി സംവിധാനം ചെയ്യുന്ന വോയ്സ് ഓഫ് സത്യനാഥൻ ആണ് റിലീസിനൊരുങ്ങുന്ന ദിലീപ് ചിത്രം. ജോജു ജോർജ്, വീണ നന്ദകുമാർ എന്നിവരാണ് മറ്റ് താരങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.