ADVERTISEMENT

എൺപതുകളില്‍ ഒന്നിച്ച് അഭിനയിച്ച സിനിമാ സൗഹൃദക്കൂട്ടായ്മയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് ആരാധകരുടെ ഇടയിൽ വൈറലായത്. അതുപോലെയൊരു സൗഹൃദക്കൂട്ടായ്മയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

lissy-rima

 

kalyani-lissy
sidharth-kalyani

മലയാളത്തിലെ താരസുന്ദരിമാരെല്ലാം ഒത്തുചേർന്ന രാത്രിയുടെ വിശേഷങ്ങളും ആഘോഷങ്ങളുമാണ് ചിത്രത്തിൽ കാണാനാകുക. നടി ലിസിയാണ് യുവനടിമാർക്കായി പാർട്ടി ഒരുക്കിയത്.

kalyani-lissy-3
adithi-lissy

 

കീർത്തി സുരേഷ്, റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത്, അന്ന ബെൻ, കല്ല്യാണി പ്രിയദർശൻ, പ്രയാഗ, അതിഥി ബാലൻ എന്നിവരെ ചിത്രങ്ങളിൽ കാണാം. ഇവർക്കൊപ്പം എൺപതുകളിൽ സിനിമാ ലോകത്തു തിളങ്ങി നിന്ന ലിസിയും രാധികയും ഒത്തുചേർന്നു.

 

പ്രിയപ്പെട്ടവർക്കൊപ്പം ഒരു മനോഹര രാത്രി എന്നാണ് ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് കീർത്തി സുരേഷ് കുറിച്ചത്. ഞങ്ങളെയെല്ലാവരെയും ഒന്നിച്ച് പാർട്ടിക്കു ക്ഷണിച്ച ലിസിക്കു നന്ദി എന്നാണ് റിമ കല്ലിങ്കൽ കുറിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com