ADVERTISEMENT

കാൻസറിനോടു പോരാടി മരണം വരിച്ച ബംഗാളി നടി ഐൻഡ്രില ശർമയുടെ സുഹൃത്ത് സബ്യാസാചി ചൗധരിയുടെ വിഡിയോ വൈറലാകുന്നു. പ്രിയ കൂട്ടുകാരിയുടെ കാൽപാദത്തിൽ അന്ത്യചുംബനമേകുന്ന സബ്യാസാചിയുടെ ദൃശ്യങ്ങൾ നൊമ്പരത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. രണ്ടു തവണ കാൻസറിനോടു പോരാടി ജയിച്ച 24 കാരിയായ താരം ഹൃദയാഘാതത്തെ തുടർന്ന് മരണത്തിനു കീഴങ്ങുകയായിരുന്നു.    

aindrila-sharma-sabyasachi-1

 

ടെലി സമ്മാൻ പുരസ്കാരം പോലുളള അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുളള താരമാണ് ബംഗാളിയായ ഐൻഡ്രില.  ‘ജിയോൺ കതി’, ‘ജുമുർ’, ‘ജിബാൻ ജ്യോതി’ തുങ്ങിയ ടിവി സീരിയലുകളിലൂടെ ശ്രദ്ധ നേടിയ ഐൻഡ്രിലയ്ക്ക് 2015 ലാണ് കാൻസർ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. വർഷങ്ങളുടെ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചിരുന്നു. 

 

മസ്തിഷ്കാഘാതത്തെ തുടർന്ന് നടിയെ നവംബർ ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന നടിക്ക് നേരത്തേ ഹൃദയാഘാതം ഉണ്ടായെങ്കിലും സിപിആർ നൽകി ജീവൻ പിടിച്ചുനിർത്തുകയായിരുന്നു. ഇത്തവണ ഒന്നിലേറെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

 

രണ്ടുതവണ അർബുദത്തെ അതിജീവിച്ച് 2015ലാണ് ഐൻഡ്രില അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. നടനും സുഹൃത്തുമായ സബ്യസാചി ചൗധരിയ്ക്കൊപ്പം ‘ബഗാർ’ എന്ന വെബ് സീരീസിലാണ് ഐൻഡ്രില അവസാനമായി അഭിനയിച്ചത്.  കാൻസറിനെ അതിജിവിച്ചവളെന്നാണ് സിനിമാലോകം വാഴ്ത്തിയ ഒന്ദ്രിലയുടെ വിയോഗം ഏവരെയും ദുഃഖത്തിലാഴ്ത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com