‘രണ്ട് ചാണക പീസ് തരട്ടെ’; അധിക്ഷേപിച്ചവന് മറുപടിയുമായി അഹാന

ahaana-comment
SHARE

സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചവന് ചുട്ട മറുപടിയുമായി നടി അഹാന കൃഷ്ണ. ശ്രദ്ധിക്കപ്പെടാനായി ചെയ്യുന്ന ഇത്തരം കമന്റിടുന്നവരെ സാധാരണഗതിയിൽ ബ്ലോക്ക് ചെയ്യുകയാണ് പതിവെന്നും, എന്നാൽ മറ്റുള്ളവരെ അധിക്ഷേപിക്കുന്ന താങ്കളെപ്പോലെയൊരാളെ പ്രശസ്തനാക്കിയിട്ടേ കാര്യമുള്ളുവെന്നും അഹാന പറയുന്നു. കമന്റ് ചെയ്ത ആളുടെ പേര് സഹിതം വെളിപ്പെടുത്തിയായിരുന്നു നടിയുടെ പ്രതികരണം.

അഹാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ലാൽ നച്ചു എന്ന അക്കൗണ്ടിൽ നിന്നും മോശം കമന്റ് പ്രത്യക്ഷപ്പെട്ടത്. ‘‘രണ്ട് ചാണക പീസ് തരട്ടെ’’ എന്നായിരുന്നു കമന്റ്.

‘‘സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാൻ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാൽ ഒരു വ്യത്യസ്തയ്ക്കു വേണ്ടി ഇത് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.  മനുഷ്യരായാൽ അൽപ്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്. അവനവനോടെങ്കിലും ആത്മാർഥമായ സ്നേഹം ഉറപ്പായും വേണം. ഇത്തരം ബുദ്ധിശൂന്യമായ, അറയ്ക്കുന്ന അർഥശൂന്യമായ ഡയലോഗുകൾ പൊതുമധ്യത്തിൽ പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും സ്വയം വിഡ്ഢിയാവുകയും ചെയ്യരുത്, സ്വയം സൂക്ഷിക്കുക.’’–അഹാന പറഞ്ഞു.

അഹാനയ്ക്കു പിന്തുണയുമായി നിരവധിപ്പേർ രംഗത്തുവന്നു. ഈ മറുപടി പോരെന്നും ഇതുപോലുള്ള ആളുകള്‍ക്കെതിരെ സൈബർ പൊലീസിൽ പരാതിപ്പെടണമെന്നും ഇവർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA