ഗോൾഡ് ഡിസംബർ ഒന്നിന്; ഇനി തിയതി മാറിയാൽ പഞ്ഞിക്കിടരുതെന്ന് ലിസ്റ്റിൻ

gold-release-confirm
SHARE

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡ് ഡിസംബർ ഒന്നിന്. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

‘‘സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത്. ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ്. കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഒന്നാം തീയതി ഗോൾഡ് തിയറ്ററുകളിൽ എത്തുന്നു. ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ....റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്.’’–ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

'പ്രേമം' സിനിമയ്ക്കു ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗോൾഡ്'. മാർ‍ച്ചിലാണ് സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങുന്നത്. ഈ ഓണത്തിന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഓരോ കാരണങ്ങളാല്‍ റിലീസ് നീട്ടുകയായിരുന്നു. എന്നാൽ പിന്നീട് സിനിമയുടെ റിലീസ് തിയതിയെക്കുറിച്ച് വ്യക്തമായൊരു ഉത്തരം ആരും പറഞ്ഞുമില്ല. നിർമാതാക്കളോട് ചോദിക്കുമ്പോഴും എല്ലാം അൽഫോൻസ് പുത്രന്റെ കയ്യിലെന്നായിരുന്നു മറുപടി.

പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്, മാജിക് ഫ്രയിംസ് എന്നിവരാണ് നിർമാതാക്കൾ. നേരം, പ്രേമം എന്നീ ഹിറ്റുകൾക്ക് ശേഷം അൽഫോൺസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.

അജ്മൽ അമീർ, ലാലു അലക്സ്, ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, ശാന്തി കൃഷ്ണ, ബാബുരാജ്, വിനയ് ഫോര്‍ട്ട്, ചെമ്പൻ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, റോഷൻ മാത്യു, ജഗദീഷ്, സൈജു കുറുപ്പ്, ദീപ്തി സതി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. സംവിധാനത്തിന് പുറമെ സിനിമയുടെ എഡിറ്റിങ്ങും സ്റ്റണ്ടും വിഷ്വൽ ഇഫക്റ്റ്സും ആനിമേഷനും കളര്‍ ഗ്രേഡിങ്ങുമൊക്കെ അൽഫോൻസ് തന്നെയാണ് നി‍ർവഹിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA