വെങ്കട് പ്രഭുവിന്റെ ‘കസ്റ്റഡി’യിൽ നാഗ ചൈതന്യ

custody-movie
SHARE

വെങ്കട് പ്രഭുവും നാഗ ചൈതന്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കസ്റ്റഡി. സിനിമയുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. കൃതി ഷെട്ടിയാണ് നായിക. ഒരു ആക്ഷൻ ഹീറോ എന്ന നിലയിലേക്ക് ചൈതന്യയുടെ സ്‌ക്രീൻ ഇമേജ് മാറുമെന്ന് ഉറപ്പുതരുന്ന പോസ്റ്റർ ആണ് അണിയറപ്രവർത്തകർ  പുറത്തുവിട്ടിരിക്കുന്നത്. റൊമാന്റിക് കഥാപാത്രങ്ങളിൽ മാത്രം   ഒതുങ്ങി നിന്നിരുന്ന നാഗ ചൈതന്യയുടെ വലിയൊരു തിരിച്ചുവരവ് കൂടിയായിരിക്കും ഈ ചിത്രം. 

ചിമ്പു നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം മാനാടിനു ശേഷം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴ്-തെലുങ്ക് എന്നീ ഭാക്ഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും വെങ്കട് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. തമിഴിൽ ചൈതന്യ ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൽ കീർത്തി സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ഇളയരാജയും യുവൻ ശങ്കർരാജയും ഒരുമിച്ച് സംഗീതം നിർവഹിക്കുന്ന ആദ്യ ചിത്രം കൂടിയാണ് കസ്റ്റഡി. ശ്രീനിവാസ സിൽവർ സ്‌ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരിയാണ് ഈ ചിത്രം നിർമിക്കുന്നത്.  എസ്.ആർ. കതിർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വെങ്കട്ട് രാജൻ നിർവഹിക്കുന്നു.. 

സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിച്ച, ചിത്രീകരണം ഷൂട്ടിംഗ് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതി  അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. പിആർഓ: എ.എസ്. ദിനേശ്, ശബരി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA