ADVERTISEMENT

സംഗീതവും നർമവും ഗ്രാമീണതയും കുറച്ച് രാഷ്ട്രീയവുമെല്ലാം ഇടകലർത്തി ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ അഭിനേത്രിയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഗ്രേസ് ആന്റണി. ഓരോ സിനിമയുടെയും സ്വഭാവമനുസരിച്ച് തന്നിലെ നടിയെ പാകപ്പെടുത്താനും കഥയുടെ സ്രഷ്ടാക്കളോട് ചോദിച്ചു പഠിക്കാനും മടിയില്ലാത്ത ആളാണ് ഗ്രേസ്.

‘കുമ്പളങ്ങി നൈറ്റ്സി’ലും ‘കനകം കാമിനി കലഹ’ത്തിലും ‘ഹലാൽ ലവ് സ്റ്റോറി’യിലുമെല്ലാം മറ്റു നായികമാരുമായുള്ള ഗ്രേസിന്റെ കെമിസ്ട്രിയും എടുത്തുപറയേണ്ട കാര്യമാണ്. എന്നാൽ ആ കഥാപാത്രങ്ങൾക്കുള്ളത്ര സുഹൃത്തുക്കള്‍ യഥാർ‌ഥ ജീവിതത്തിൽ തനിക്കില്ല എന്നാണ് ഗ്രേസ് പറയുന്നത്. എന്നാൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും മറ്റും ഗ്രേസിനു വ്യക്തമായ അഭിപ്രായമുണ്ട്. സിനിമാ പ്രമോഷനിടെ നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെക്കുറിച്ചും ഗ്രേസിനു പറയാനുണ്ട്. ‘‘നമ്മളും സമൂഹത്തിന്റെ ഭാഗമാണ്. ഓരോരുത്തരും സ്വയം മാറുക, നമ്മൾ പറഞ്ഞാൽ കേൾക്കുമെന്നുറപ്പുള്ള ആളുകളെ മാറ്റാൻ ശ്രമിക്കുക. അല്ലാതെ ഞാനൊരാൾ സമരം ചെയ്തതുകൊണ്ട് സമൂഹം നന്നാവില്ല, അങ്ങനെ ആഗ്രഹിക്കുന്നതുപോലും മണ്ടത്തരമാണ്’’ – ഗ്രേസ് പറയുന്നു.

‘‘ഒരു സംഭവം നടക്കുമ്പോൾ നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതും പ്രധാനമാണ്. നമ്മൾ ശക്തരാകുക. ഇതിപ്പോ ഞാൻ റിയാക്ട് ചെയ്തതുകൊണ്ട് എല്ലാവരും അറിഞ്ഞു. ആരും അറിയാത്ത ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. ഈ സംഭവത്തിനു ശേഷം 1500 – ഓളം മെസേജുകൾ എനിക്കു വന്നു. പല പെൺകുട്ടികളും അവർക്കു സംഭവിച്ച കാര്യങ്ങൾ പറഞ്ഞപ്പോഴാണ് എനിക്കു സംഭവിച്ചതൊന്നും ഒന്നുമല്ല എന്നു മനസ്സിലായത്. സമൂഹം മൊത്തം ഒറ്റ ദിവസംകൊണ്ട് മാറി എല്ലാവരും നമ്മളോടു നന്നായി പെരുമാറുമെന്ന് ഞാൻ വിചാരിക്കുന്നില്ല.’’ – ഗ്രേസ് പറഞ്ഞു.

നല്ല കഥാപാത്രങ്ങളും സിനിമകളും മാത്രമാണ് ഇപ്പോൾ ഗ്രേസിന്റെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com