പടച്ചോനെ ഇങ്ങള് കാത്തോളീ കാണാൻ ശ്രീനാഥ് ഭാസി തിയറ്ററിൽ; വിഡിയോ

sreenath-bhasi
SHARE

പടച്ചോനെ ഇങ്ങള് കാത്തോളീ ആദ്യ ഷോ കാണാൻ നായകൻ ശ്രീനാഥ് ഭാസി തിയറ്ററുകളിലെത്തി. പ്രേക്ഷകർക്കൊപ്പമിരുന്ന് സിനിമ കാണാനായതിൽ സന്തോഷമുണ്ടെന്നും എല്ലാവരും ചിത്രം കണ്ട് പിന്തുണയ്ക്കണമെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. ദിനേശൻ എന്ന അധ്യാപകന്റെ വേഷത്തിലാണ് ശ്രീനാഥ് ചിത്രത്തിലെത്തുന്നത്.

ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന സിനിമ ടൈനി ഹാൻഡ്‌സ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട് എന്നിവർ ചേർന്നാണ് നിർമാണം. ആക്ഷേപ ഹാസ്യമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഇന്നത്തെ കേരളത്തിലെ രാഷ്ട്രീയത്തെ കൃത്യമായി നർമ്മത്തിൽ പൊതിഞ് പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഗ്രാമീണ പശ്ചാത്തലത്തിൽ നർമ്മത്തിനൊപ്പം സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ ഗ്രേസ്‌ ആൻ്റണി, രസ്ന പവിത്രൻ, അലെൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമൽ പാലാഴി, വിജിലേഷ്, നിർമാതാക്കളിൽ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേൽ മഠത്തിൽ ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ, എന്നിവരാണ് മറ്റ് അഭിനേതാക്കൾ. അതിഥി വേഷത്തിൽ സണ്ണി വെയ്ൻ എത്തുന്നു. ചിത്രം മുഴുനീള എന്റർടെയ്നറാണ്.

വെള്ളം, അപ്പൻ എന്നീ ചിത്രങ്ങൾക്ക് ശേഷം‌ ടൈനി ഹാൻഡ്സ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട്‌ എന്നിവർ ചേർന്ന് നിർമിക്കുന്ന നാലാമത്തെ ചിത്രമാണ് 'പടച്ചോനേ ഇങ്ങള് കാത്തോളീ’. ഛായാഗ്രഹണം വിഷ്ണു പ്രസാദ്. എഡിറ്റിങ് കിരൺ ദാസ്. സംഗീതം ഷാൻ റഹ്മാൻ. ഡിസൈൻസ് ഷിബിൻ സി ബാബു. സ്റ്റിൽസ് ലെബിസൺ ഗോപി. ആർട് അർക്കൻ എസ് കർമ്മ. കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂർ. മേക്കപ്പ് രഞ്ജിത്ത് മണാലിപ്പറമ്പിൽ. പ്രൊഡക്‌ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസേഴ്സ്‌ ആന്റപ്പൻ ഇല്ലിക്കാട്ടിൽ പേരൂർ ജെയിംസ്. അസ്സോസിയേറ്റ് ഡയറക്ടർസ് കിരൺ കമ്പ്രത്ത്, ഷാഹിദ് അൻവർ, ജെനി ആൻ ജോയ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിജു സുലേഖ ബഷീർ. പിആർഓ മഞ്ജു ഗോപിനാഥ്‌, മാർക്കറ്റിങ് ഹുവൈസ് (മാക്സ്സോ).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS