എന്റെ മാത്രം എലിസബത്ത്: ആടിപ്പാടി ബാലയും ഭാര്യയും; വിഡിയോ

bala-elizabeth
SHARE

ഭാര്യ എലിസബത്തിനൊപ്പമുള്ള സ്നേഹപൂർവമായ വിഡിയോ പങ്കുവച്ച് ബാല. ബാലയുടെ ഏറ്റവും പുതിയ ചിത്രം ഷെഫീക്കിന്റെ സന്തോഷം തിയറ്ററുകളിൽ എത്തുന്നതിനു മുന്നോടിയായാണ് ഭാര്യക്കൊപ്പമുള്ള വിഡിയോ താരം പോസ്റ്റ് ചെയ്തത്. 

‘എലിസബത്ത് എന്നേക്കും എന്റേതാണ്’ എന്നാണ് വിഡിയോയുടെ തലക്കെട്ട്. ബാലയുടെ കൂളിങ് ​ഗ്ലാസ് ധരിച്ച് എലിസബത്ത് ന‍ൃത്തം ചെയ്യുന്നതും വി‍ഡിയോയിൽ കാണാം. ‘‘എന്റെ കൂളിങ് ​ഗ്ലാസ് ഒരാൾ വന്ന് അടിച്ച് മാറ്റി.... അയാൾ ആരാണെന്ന് നിങ്ങൾക്ക് ഞാൻ കാണിച്ച് തരാമെന്ന്’’ പറഞ്ഞാണ് ബാല എലിസബത്തിനെ വിഡിയോയ്ക്കു മുമ്പിലേക്ക് കൊണ്ടുവന്നത്. ശേഷം വിജയ്‌യുടെ രഞ്ജിതമേ പാട്ടിനൊപ്പം ഇരുവരും ചുവടുവയ്ക്കുന്നു.

ബാലയും ഭാര്യ എലിസബത്തുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇരുവരും വിവാഹമോചിതരായെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എല്ലാ അഭ്യൂഹങ്ങളെയും കാറ്റിൽ പറത്തിയാണ് പുതിയ വിഡിയോ ബാല പങ്കുവച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA