ജേണലിസത്തിൽ ടോപ്പർ; ഗ്രാജ്വേഷൻ ചടങ്ങിൽ തിളങ്ങി നടി മാളവിക

Mail This Article
ബിരുദാനന്തര ബിരുദം പൂർത്തിയാക്കി ഗ്രാജ്വേഷൻ ചടങ്ങിൽ തിളങ്ങി നടി മാളവിക നായർ. എറണാകുളം സെന്റ് തെരേസാസ് കോളജിൽനിന്ന് ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിലാണ് മാളവിക പഠനം പൂർത്തിയാക്കിയത്. അഞ്ച് വർഷം സെന്റ് തെരേസാസിലായിരുന്നു മാളവികയുടെ കോളജ് പഠനം.
കൂടാതെ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ ഹൈ ഡിസ്റ്റിങ്ഷനോട് കൂടെയാണ് മാളവിക വിജയിച്ചതും. ഈ വിഭാഗത്തിൽ കോളജിലെ പിജി ടോപ്പർ ആയിരുന്നു മാളവിക. ബിഎ കമ്യുണിക്കേറ്റിവ് ഇംഗ്ലിഷിൽ ആയിരുന്നു നടി ബിരുദം പൂർത്തിയാക്കിയത്.
മമ്മൂട്ടി നായകനായ കറുത്തപക്ഷികൾ എന്ന ചിത്രത്തിലെ മല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മാളവിക സിനിമയിലെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ 2007-2008ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം നേടി. മായ ബസാർ, ഓർക്കുക വല്ലപ്പോഴും, ശിക്കാർ, അക്കൽധാമയിലെ പെണ്ണ്, ദഫാദാർ എന്നിവയാണ് പ്രധാന സിനിമകൾ. സിബിഐ അഞ്ചാം ഭാഗത്തിലാണ് മാളവിക അവസാനം പ്രത്യക്ഷപ്പെട്ടത്.