തൻവിക്കൊരു കുഞ്ഞനിയൻ; നരേനും ഭാര്യ മഞ്ജുവിനും ആൺകുഞ്ഞ്

Mail This Article
നടൻ നരേനും ഭാര്യ മഞ്ജുവിനും ആൺകുഞ്ഞ്. നരേൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ സന്തോഷ വാർത്ത പങ്കുവച്ചത്.ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് ജനിച്ചുവെന്നായിരുന്നു നരേന്‍ കുറിച്ചത്. കുഞ്ഞതിഥിയുടെ കയ്യുടെ ചിത്രവും പങ്കുവച്ചു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് മഞ്ജുവിനും നരേനും ആശംസ അറിയിച്ചെത്തിയത്. മീര ജാസ്മിന്‍, സരിത ജയസൂര്യ, മുന്ന, പ്രിയങ്ക നായര്‍, ഷറഫുദ്ദീന്‍, സംവൃത സുനില്‍, കൃഷ്ണപ്രഭ തുടങ്ങിയവരെല്ലാം ആശംസകള്‍ അറിയിച്ചെത്തിയിട്ടുണ്ട്.
ഡിസംബറിലാണ് ഡേറ്റെന്നും പുതിയ ആളെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് കുടുംബമെന്നും അടുത്തിടെ നരേൻ പറഞ്ഞിരുന്നു. 15ാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി വരികയാണെന്ന സന്തോഷവാർത്ത നരേൻ ആരാധകരെ അറിയിച്ചത്.
2007ലായിരുന്നു മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം. ഇവർക്ക് പതിനാല് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്. സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധ നേടിയ താരം പിന്നീട് തമിഴിലേക്ക് ചുവടു മാറ്റി.
അടുത്തിടെ ഇറങ്ങിയ കമൽഹാസൻ ചിത്രം വിക്രത്തിലും ശക്തമായ കഥാപാത്രത്തെ നരേൻ അവതരിപ്പിച്ചിരുന്നു. അദൃശ്യം ആണ് മലയാളത്തില്‍ അവസാനമായി റിലീസിനെത്തിയ അദ്ദേഹത്തിന്റെ ചിത്രം. കൈതി 2 ആണ് നടന്റെ അടുത്ത വലിയ പ്രോജക്ടുകളിലൊന്ന്.