വിനയ് ഫോര്‍ട്ട്–ഡോൺ പാലത്തറ ചിത്രം ഫാമിലി റോട്ടർഡാം ഫെസ്റ്റിവലിൽ

Mail This Article
വിനയ് ഫോർട്ടിനെ നായകനാക്കി ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന പുതിയ ഫാമിലി റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രിമിയർ ചെയ്യും. സിനിമയുടെ ലോകപ്രിമിയർ ആകും റോട്ടർഡാമിൽ വച്ച് നടക്കുക. നിൽജ കെ. ബേബി, ദിവ്യ പ്രഭ, മാത്യു തോമസ്, അഭിജ ശിവകല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

ഇടുക്കിയലെ സമ്പന്ന കുടുംബത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. മൂന്ന് തലമുറയിലൂടെ ചിത്രത്തിന്റെ പ്രമേയം കടന്നുപോകുന്നു.

ന്യൂട്ടൺ സിനിമയാണ് നിർമാണം. ഡോൺ പാലത്തറയും ഷെറിൻ കാതറിനും ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം ജലീൽ ബാദുഷ. ആര്‍ട് അരുൺ ജോസ്. സംഗീതം ബേസിൽ സി.ജെ. മേക്കപ്പ് മിറ്റ ആന്റണി.
വ്യത്യസ്തമാർന്ന പ്രമേയങ്ങൾകൊണ്ടും അവതരണശൈലി കൊണ്ടും ശ്രദ്ധേയമായ സിനിമകളാണ് ഡോൺ പാലത്തറയിൽ നിന്നും നിർമിക്കപ്പെട്ടിട്ടുള്ളത്. പുതിയ ചിത്രമായ ഫാമിലിയും ഇതേ പാത തന്നെയാണ് പിന്തുടരുന്നത്. ഇതിനോടകം പ്രശ്തമായ രാജ്യാന്തര മേളകളിൽ ചിത്രത്തിന് എൻട്രി ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.