ഇത് കേരളമാ... ഇവിടെ ഭരിക്കുന്നത് പൊലീസല്ല പിണറായി വിജയനാ: കാക്കിപ്പട ടീസർ

kaakipada
SHARE

‘‘ഇത് കേരളമാ... ഇവിടെ ഭരിക്കുന്നത് പൊലീസല്ല പിണറായി വിജയനാ... പണിയും പോകും അഴിയും എണ്ണേണ്ടിവരും.’’ സമകാലിക പശ്ചാത്തലത്തിൽ വ്യത്യസ്തമായൊരു പൊലീസ് കഥയുമായെത്തുകയാണ് സംവിധായകൻ ഷെബി ചൗഘട്. ഷെബി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കാക്കിപ്പട സിനിമയിലെ ‍ഡയലോഗ് ആണിത്. കേരളത്തിൽ ആര് അധികാരത്തിൽ ഇരിക്കുമ്പോഴും ഏറെ വിവാദങ്ങളിൽ ചെന്ന് പെടുന്ന ഒരു വിഭാഗമാണ് പൊലീസുകാർ. നീതി നടപ്പാക്കേണ്ടവർ വൈകാരികതകൾക്ക് അടിമപ്പെടുകയോ അല്ലെങ്കിൽ അനീതികാട്ടിയവർക്ക് ഒപ്പം നിൽക്കുകയോ ഒക്കെ ചെയ്യുമ്പോഴാണ് പഴി കേൾക്കേണ്ട അവസ്ഥയിലേക്ക് ചെന്ന് കയറുക അത്തരത്തിലുള്ളവർക്കുള്ള ഓർമ്മപ്പെടുത്തൽ കൂടിയാവുകയാണ് കാക്കിപ്പട എന്ന ചിത്രത്തിന്റെ ആദ്യ ടീസർ.

ഇഎംഎസിന്റെ കൊച്ചു മകൻ സുജിത്ത് ശങ്കർ അവതരിപ്പിക്കുന്ന സീനിയർ പൊലീസ് ഓഫിസർ തന്റെ കീഴ് ഉദ്യോഗസ്ഥരോട് സംസാരിക്കുന്ന രംഗമാണ് ആദ്യ ടീസറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അനീതി കാട്ടുന്ന ഉദ്യോഗസ്ഥർക്കുള്ള താക്കീത് കൂടി ആകുന്നു‌ ഈ ഡയലോഗ് എന്നതും ശ്രദ്ധേയമാണ്. 

എസ്.വി. പ്രൊഡക്‌,ൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. ഈ വർഷം ക്രിസ്മസ് റിലീസായി എത്തുന്ന കാക്കിപ്പടയിൽ നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധ്യാ ആൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. 

തിരക്കഥ–സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടർ- മാത്യൂസ് എബ്രഹാം.  സംഗീതം - ജാസി ഗിഫ്റ്റ്, റോണി റാഫേൽ, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിങും നിർവ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേൽ. ഗാനരചന- ഹരിനാരായണൻ, ജോയ് തമലം.  കലാസംവിധാനം -സാബുറാം. നിർമാണ നിർവഹണം- എസ്.മുരുകൻ. മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ശങ്കർ എസ്.കെ. സംഘടനം- റൺ രവി. നിശ്ചല ഛായാഗ്രഹണം- അജി മസ്ക്കറ്റ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS