ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനാകുന്നു; ചിത്രങ്ങൾ

hareesh-peradi-song-3
SHARE

ഹരീഷ് പേരടിയുടെ മൂത്ത മകൻ വിഷ്ണു പേരടി വിവാഹിതനാകുന്നു. നാരാണയൻകുട്ടി–ഉഷ ദമ്പതികളുടെ മകൾ നയനയാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. കലൂർ ഐഎംഎ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

hareesh-peradi-son

കംപ്യൂട്ടർ എൻജിനീയറിങ് പൂർത്തിയായവരാണ് വിഷ്ണുവും നയനയും. ബിടെക്കിന് പഠനം ഒരുമിച്ചായിരുന്നു. ആ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. ബിടെക്കിനു ശേഷം യുകെയില്‍ നിന്നും വിഷ്ണു മാസ്റ്റർ ബിരുദം നേടി. 

hareesh-peradi-son-engagement

യൂണിപ്രോ എന്ന കമ്പനിയിലാണ് വിഷ്ണു ഇപ്പോൾ. നയനും യുകെയിൽ നിന്നാണ് ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയത്.

hareesh-peradi-son-engagement-2

അടുത്ത വർഷം മെയ് 27ന് എറണാകുളം ഭാസ്കരീയം ഓഡിറ്റോറിയത്തിൽ വച്ചാകും ഇവരുെട വിവാഹം നടക്കുക. തുടർന്ന് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വിരുന്നും ഉണ്ടാകും.

hareesh-peradi-son-engagement2

വിഷ്ണുവിന് ഒരു സഹോദരനാണ്. വൈദി പേരടി. ഹരീഷ് പേരടി നിർമിച്ച ദാസേട്ടന്റെ സൈക്കിൾ എന്ന ചിത്രത്തിലൂടെ വൈദി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS