ഫോട്ടോഷൂട്ടിനിടെ നടി വൈഷ്ണവി വേണുഗോപാലിനെ പ്രൊപ്പോസ് ചെയ്ത് സുഹൃത്ത്. വൈഷ്ണവി തന്നെയാണ് ഈ സ്നേഹനിമിഷങ്ങളുടെ വിഡിയോ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വൈഷ്ണവിയുടെ ദീർഘകാലസുഹൃത്തായ രാഘവ് നന്ദകുമാറാണ് താരത്തെ ഫോട്ടോഷൂട്ടിനിടയിൽ പ്രൊപ്പോസ് ചെയ്തത്.
‘‘ഫോട്ടോഷൂട്ട് പെട്ടന്ന് ‘വിൽ യു മാരി മി’ നിമിഷങ്ങളായി കഴിഞ്ഞാൽ എന്ത് പറ്റും? ഞാൻ യെസ് പറഞ്ഞു.’’–പ്രൊപ്പോസ് വിഡിയോ പങ്കുവച്ച് വൈഷ്ണവി കുറിച്ചു.
2018 ൽ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലൂടെയാണ് വൈഷ്ണവി അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് ജൂൺ, കേശു ഈ വീടിന്റെ നാഥൻ, ജനഗണമന എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. മോഡലിങ് രംഗത്തും സജീവമാണ്.