വീട്ടുജോലിക്കാരിയുടെ 4 ലക്ഷത്തിന്റെ കടം നയൻതാര വീട്ടി: മരുമകളെ പുകഴ്ത്തി വിഘ്നേഷിന്റെ അമ്മ

nayanthara-mother
SHARE

മരുമകൾ നയൻതാരയെ ആവോളം പുകഴ്ത്തി വിഘ്‌നേഷ് ശിവന്റെ അമ്മ മീന കുമാരി. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മീന കുമാരി തന്റെ മരുമകൾ നയൻതാരയെ പ്രശംസ കൊണ്ട് പൊതിഞ്ഞത്. താൻ കണ്ടതിൽ വച്ച് ഏറ്റവും ദയയും കരുതലുമുള്ള വനിതയാണ് നയൻതാരയെന്ന് മീനാ കുമാരി പറയുന്നു.  ബുദ്ധിമുട്ട് പറഞ്ഞ് ആരെത്തിയാലും അവരെ കൈ അയച്ച് സഹായിക്കാൻ ഒരു മടിയും കാണിക്കാത്തവളാണ് നയൻതാര എന്നും  വിഘ്‌നേഷ് ശിവന്റെ അമ്മ വെളിപ്പെടുത്തി. ഹാപ്പി മെയ്ഡ്സ് സ്കിൽ ഡെവലപ്മെന്റ് സെന്റർ ഉദ്ഘാടന വേളയിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സാമൂഹിക ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു വിഘ്നേഷ് ശിവന്റെ അമ്മ മീന കുമാരി

‘‘എന്റെ മകൻ ഒരു മികച്ച സംവിധായകനും മരുമകൾ നയൻതാര ഒരു മികച്ച താരവുമാണ്. രണ്ടുപേരും കഠിനാധ്വാനികളാണ്. നയൻതാരയുടെ വീട്ടിൽ എട്ട് ജോലിക്കാറുണ്ട്. നാല് സ്ത്രീകളും നാല് പുരുഷന്മാരും. ഒരിക്കൽ അവരിൽ ഒരു സ്ത്രീ അവരുടെ ദുരിതങ്ങൾ നയൻതാരയോട് പറഞ്ഞു. അവർക്ക് നാല് ലക്ഷം രൂപ കടം ഉള്ളതിനാൽ ജീവിതം ശരിക്കും ബുദ്ധിമുട്ടുകയാണെന്ന് ആ സ്ത്രീ പറഞ്ഞു. നയൻതാര ഉടൻ തന്നെ ആ പണം നൽകിയിട്ട് കടങ്ങളെല്ലാം ഉടൻതന്നെ തീർക്കണം എന്ന് അവരോടു പറഞ്ഞു.  

ഒരു വീട്ടുജോലിക്കാരിക്ക് ഇത്രയും തുക പെട്ടെന്ന് എടുത്തു നൽകണമെങ്കിൽ അവർക്ക് വിശാലമായ ഒരു ഹൃദയവും മനസ്സലിവും ഉണ്ടായിരിക്കണം. മാത്രമല്ല ആ സ്ത്രീയും അതിനർഹയാണ്. കാരണം രണ്ട് മൂന്ന് വർഷമായി ആ വീട്ടിൽ ആത്മാർഥമായി ജോലി എടുക്കുന്നവരാണ് അവർ. ഒരിക്കൽ നയൻതാരയുടെ അമ്മ സ്വന്തം കയ്യിലെ സ്വർണവള അവർക്ക് ഊരി നൽകിയിരുന്നു. പരസ്പര വിശ്വാസത്തിന്റെ ഉദാഹരണമായി പറഞ്ഞതാണ് ഇക്കാര്യം. ഒരിടത്ത് നമ്മൾ ആത്മാർഥമായി ജോലി നോക്കുകയാണെങ്കിൽ നമ്മുടെ വിഷമഘട്ടങ്ങളിൽ തീർച്ചയായും ആരെങ്കിലും സഹായിക്കാനുണ്ടാകും.’’–മീന കുമാരി പറയുന്നു.

മികച്ച അഭിനേത്രി എന്നതിലുപരി നയൻതാര ഒരു നല്ല കുടുംബിനി കൂടിയാണ്. കുടുംബത്തോടൊപ്പം എപ്പോഴും സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന താരം അടുത്തിടെയാണ് വാടക ഗർഭധാരണത്തിലൂടെ ഉയിർ, ഉലകം എന്നീ രണ്ട് ആൺകുഞ്ഞുങ്ങളുടെ അമ്മയായത്.  ആദ്യമായി അമ്മയായതിന്റെ തിരക്കുകൾക്ക്‌ ശേഷം 'ജവാൻ' എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമാലോകത്ത് വെന്നിക്കൊടി പാറിക്കാൻ ഒരുങ്ങുകയാണ് താരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS