സാഹസികത ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ടൊവിനോ തോമസ്. മിന്നൽ മുരളി, കൽക്കി പോലുള്ള ചിത്രങ്ങളുടെ സംഘട്ടന രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഭിനയിച്ച ടൊവിനോയുടെ വിഡിയോകൾ മുൻപ് വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ചെങ്കുത്തായ പാറക്കെട്ടിലേക്ക് സാഹസികമായി വലിഞ്ഞുകയറുന്ന ടൊവിനോയുടെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ ആയിരുന്നു ടൊവിനോയുടെ ഈ സാഹസം.
ഡ്യൂപ്പിന്റെയോ വിഎഫ്എക്സിന്റെ സഹായം തേടാതെ മല ഒറ്റയ്ക്ക് കയറാൻ ടൊവിനോ തീരുമാനിക്കുകയായിരുന്നു. ഏറെ അപകടം നിറഞ്ഞ മലനിരകളിലൂടെയാണ് ടൊവിനോ കയറിപ്പോകുന്നത്. ഇയാൾ ശരിക്കും സൂപ്പർമാൻ തന്നെ, റിയൽ മിന്നൽ മുരളി എന്നിങ്ങനെയാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.