ഗോള്‍ഡിന് തിളക്കമുണ്ടോ?; പ്രേക്ഷക പ്രതികരണം

gold-movie-audience-review
SHARE

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡ് തിയറ്ററുകളിൽ. ഏഴ് വർഷങ്ങൾക്കുശേഷമാണ് ഒരു അൽഫോൻസ് ചിത്രം തിയറ്ററുകളിലെത്തുന്നത്. പുത്രൻ ചേരുവകളോടെ ഒരുക്കിയിരിക്കുന്ന ചിത്രം പൂർണമായും എന്റർടെയ്നറാണ്. മൊബൈൽ കട ഉടമയായ ജോഷി എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു. ഐഡിയ ഷാജിയായെത്തുന്ന ലാലു അലക്സ് ആണ് കയ്യടി നേടുന്ന മറ്റൊരു താരം.

ചിത്രത്തിനു സമ്മിശ്രപ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്, മാജിക് ഫ്രയിംസ് എന്നിവരാണ് നിർമാതാക്കൾ. നേരം, പ്രേമം എന്നീ ഹിറ്റുകൾക്ക് ശേഷം അൽഫോൺസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.

അജ്മൽ അമീർ, ലാലു അലക്സ്, ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, ശാന്തി കൃഷ്ണ, ബാബുരാജ്, വിനയ് ഫോര്‍ട്ട്, ചെമ്പൻ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, റോഷൻ മാത്യു, ജഗദീഷ്, സൈജു കുറുപ്പ്, ദീപ്തി സതി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. സംവിധാനത്തിന് പുറമെ സിനിമയുടെ എഡിറ്റിങ്ങും സ്റ്റണ്ടും വിഷ്വൽ ഇഫക്റ്റ്സും ആനിമേഷനും കളര്‍ ഗ്രേഡിങ്ങുമൊക്കെ അൽഫോൻസ് തന്നെയാണ് നി‍ർവഹിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS