യൂട്യൂബ് ചാനലിലൂടെ സിനിമ റിലീസ് ചെയ്യാനൊരുങ്ങി ബാലചന്ദ്രമേനോൻ

ennalum-sarath
SHARE

സ്വന്തം യൂട്യൂബ് ചാനലിലൂടെ സിനിമ റിലീസ് ചെയ്യാനൊരുങ്ങി ബാലചന്ദ്രമേനോൻ. 2018ൽ തിയറ്ററുകളിൽ റിലീസിനെത്തിയ എന്നാലും ശരത് ? എന്ന ചിത്രമാണ് ബാലചന്ദ്ര മേനോൻ ഡിജിറ്റൽ റിലീസ് ചെയ്യാനൊരുങ്ങുന്നത്. ബാലചന്ദ്ര മേനോന്റെ യൂട്യൂബ് ചാനലായ ഫിൽമി ഫ്രൈഡേയ്‌സിലൂടെ ഡിസംബർ ഒൻപതിനാണ് എന്നാലും ശരത് റിലീസ് ആകുന്നത്.

കഥ,തിരക്കഥ,സംഭാഷണം,സംവിധാനം ബാലചന്ദ്ര മേനോൻ. മലയാളസിനിമയിൽ ഈ ടൈറ്റിൽ കാർഡ് തെളിയുമ്പോൾ കുടുംബപ്രേക്ഷകരും സ്ത്രീകളും യുവാക്കളും ഒന്നടങ്കം തിയറ്ററിൽ ഇരുന്ന് ആസ്വദിച്ച് സിനിമ കണ്ടിരുന്ന ഒരു വസന്തകാലമുണ്ടായിരുന്നു. നീണ്ട ഒരിടവേളയ്ക്ക് ശേഷമാണ് അദ്ദേഹം 'എന്നാലും ശരത്' എന്ന ചിത്രവുമായി 2018ൽ എത്തിയത്. പുതിയകാലത്തിന്റെ മാറ്റങ്ങളോടെ എത്തിയ ആ ചിത്രത്തിന് പ്രളയവും മഴയും തടസ്സമായി. ഡിജിറ്റൽ റിലീസിലൂടെ തന്റെ സിനിമ കൂടുതല്‍ പ്രേക്ഷകരിലേക്കെത്തിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

എലിസബത്ത് എന്ന അനാഥയായ പെൺകുട്ടിയെ കേന്ദ്രികരിച്ച് വികസിക്കുന്ന ഒരു കഥയാണിത്. ആരംഭത്തിൽ തന്നെ അവൾ മരണപ്പെടുന്നു. കൊലപാതക സൂചനകൾ ലഭിക്കുന്ന പൊലീസ് കേസ് അന്യേഷണം തുടങ്ങുന്നു. തുടർന്ന് എലിസബത്തിനെ ചുറ്റിപറ്റിയുള്ള ചില ഫ്ളാഷ്ബാക്ക് രംഗങ്ങൾ. അവളുടെ സുഹൃത്ത് മിഷേൽ, ശരത്ത്, സാം എന്നീ കഥാപാത്രങ്ങൾ കടന്നുവരുന്നു.

ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ നിധി അരുൺ, നിത്യാ നരേഷ്, ചാർളി ജോ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ലാൽജോസ്, ജൂഡ് ആന്റണി ജോസഫ്, അജു വർഗീസ്, ജോയ് മാത്യു, സുരഭി ലക്ഷ്മി, ദിലീഷ് പോത്തൻ, അഖിൽ വിനായക് തുടങ്ങിയവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. സാം എന്ന ഡോക്ടറുടെ വേഷത്തിൽ ബാലചന്ദ്ര മേനോനും പതിവ് പോലെ സിനിമയിലെ മർമ്മപ്രധാനമായ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. റഫീക്ക് അഹമ്മദ്, ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണമിട്ട ഗാനങ്ങളും പശ്ചാത്തല സംഗീതവും മികവ് പുലർത്തുന്നവയാണ്.  സേഫ് സിനിമാസിന്റെ ബാനറിൽ ആർ. ഹരികുമാർ ആണ് നിർമാണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS