‘എലിസബത്തിനെ കിഡ്‌നാപ്പ് ചെയ്യാനാണ് വന്നത്’; ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിലെത്തി ബാല

elizabeth-bala
SHARE

ഭാര്യ എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെത്തി ആശുപത്രി ജീവനക്കാരെ ഞെട്ടിച്ച് നടൻ ബാല. എലിസബത്തിന്റെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനാണ് ബാല ആശുപത്രിയില്‍ നേരിട്ടെത്തിയത്. സർപ്രൈസ് ആയി ബാല എത്തിയതറിഞ്ഞ് എലിസബത്തിന്റെ സഹ പ്രവർത്തകരും ആശുപത്രി ജീവനക്കാരും ബാലയ്ക്കരികിലേക്ക് ഓടിയെത്തി.

എല്ലാവർക്കുമൊപ്പം സെൽഫിക്ക് പോസ് ചെയ്ത ശേഷമാണ് ഭാര്യയെ കൂട്ടി ബാല മടങ്ങിയത്. ബാല തന്നെയാണ് വിഡിയോ പങ്കുവച്ച ശേഷം ഈ വിശേഷങ്ങള്‍ ആരാധകരെ അറിയിച്ചത്. എലിസബത്തിനെ കിഡ്‌നാപ്പ് ചെയ്യാനാണ് വന്നത്. എന്നാല്‍ സ്‌നേഹം കൊണ്ട് അവര്‍ എന്നെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ബാല കുറിച്ചത്. 

ആശുപത്രിയിലെ ജീവനക്കാരും ഡോക്ടേഴ്‌സുമെല്ലാം ബാലയെ പരിചയപ്പെടുകയും കൂടെ നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. നിരവധി പേരാണ് ബാലയുടെ വിഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. മലങ്കര ആശുപത്രിയിൽ മെഡിസിനൽ ഡിപ്പാർട്ട്മെന്റിൽ ജൂനിയർ ഡോക്ടർ ആയാണ് എലിസബത്ത് ജോലി ചെയ്യുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS