ADVERTISEMENT

96 സിനിമയിലെ കുട്ടിജാനുവായി പ്രേക്ഷകരുടെ മനംകവർന്ന താരമാണ് ഗൗരി കിഷൻ. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സുഹൃത്തുക്കൾക്കൊപ്പം ഗോവയിലാണ് നടി ഇപ്പോൾ. അവിടെ നിന്നുള്ള ഗ്ലാമർ ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

 

എന്നാൽ ചിത്രങ്ങൾക്കു നേരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ‘എന്റെ ജാനു ഇങ്ങനല്ല’, ‘ഗൗരിയിൽ നിന്നും ഇതു പ്രതീക്ഷിച്ചില്ല’ എന്നിങ്ങനെയാണ് കമന്റുകൾ.

 

സിനിമയിൽ നാടൻ ലുക്കിൽ എത്തുന്ന ഗൗരി യഥാർഥ ജീവിതത്തിൽ വളരെ മോഡേൺ ആയ പെൺകുട്ടിയാണ്. ഇതിനു മുമ്പും മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ നടി പങ്കുവച്ചിട്ടുണ്ട്.

 

മലയാളത്തിൽ നിരവധി സിനിമകളാണ് ഗൗരിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അനുരാഗം, ലിറ്റിൽ മിസ് റാവുത്തർ എന്നിവയാണ് ഗൗരിയുടെ പുതിയ പ്രോജക്ടുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com