വേദനയോടെ ഭാര്യ ഗിരിജ; കൊച്ചുപ്രേമന് വിട നൽകി സഹപ്രവർത്തകർ; വിഡിയോ

kochupreman-wife
SHARE

നടൻ കൊച്ചുപ്രേമന് ആദരാഞ്ജലികൾ അർപ്പിച്ച് സാംസ്കാരിക ലോകം. നാടിന്റെ നാനാതുറകളിൽ നിന്നുള്ളവർ ഇപ്പോഴും അന്തിമോപചാരം അർപ്പിക്കാനായി അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. മികച്ച മനുഷ്യസ്നേഹിയെയും നടനെയുമാണ് നഷ്ടപ്പെട്ടതെന്ന് സഹപ്രവർത്തകർ പറയുന്നു. 

കൊച്ചുപ്രേമന്റെ സംസ്കാരം ഡിസംബർ 4 ന് തൈക്കാട് ശാന്തികവാടത്തിൽ നടത്തും. ഭൗതികദ്ദേഹം തിരുവനന്തപുരം വലിയവിളയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചിരുന്നു. അതിന് ശേഷം ഉച്ചയ്ക്ക് 12 മണിയോടെ ഭാരത് ഭവനിലേക്ക് കൊണ്ടുപോയി.

സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ വി.ശിവൻകുട്ടിയും ജി.ആർ. അനിലും ഭൗതികദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു. 

സിനിമയിലും പുറത്തുമുള്ളവരെ ഞെട്ടിച്ചാണ് നടൻ കൊച്ചുപ്രേമന്റെ അപ്രതീക്ഷിത വിയോഗവാർത്ത പുറത്തുവന്നത്. അഭിനയരംഗത്ത് സജീവമായിരിക്കെയാണ് പൊടുന്നനെയുള്ള മരണം. ശ്വാസകോശരോഗത്തിന് ചികില്‍സയിലായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടായതോടെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS