ജയ ജയ ജയ ജയ ഹേയിൽ പ്രേക്ഷകരെ അമ്പരപ്പിച്ച രംഗങ്ങളിലൊന്നായിരുന്നു ദർശനയും ബേസിൽ ജോസഫും തമ്മിലുള്ള ഫൈറ്റ് സീക്വൻസ്. ദർശനയുടെ ഇടികൊണ്ട് തെറിച്ചു വീഴുന്ന ബേസിലിന്റെ രംഗങ്ങൾ തിയറ്ററിൽ ചിരിപൊട്ടിച്ചു. ഇപ്പോഴിതാ ആ രംഗങ്ങൾ ഷൂട്ട് ചെയ്തതെങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി.
ആക്‌ഷൻ സീൻ ചിത്രീകരിക്കുന്നതിനിടെ ദർശനയുടെ ഇടി കൊണ്ട് ബേസിലിന്റെ വായ മുറിഞ്ഞ് തുന്നൽ ഇടേണ്ടി വന്നു. ദർശനയുടെ കയ്യിൽ ഹയർലൈൻ ഫ്രാക്ച്ചർ വന്നു. സിനിമയുടെ വിജയത്തിന് വേണ്ടി ബേസിലും ദർശനയും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് വിഡിയോ കാണുമ്പോൾ വ്യക്തം.