അജിത്തിനൊപ്പം ‘ബാങ്ക് മോഷ്ടിക്കാൻ’ മഞ്ജു വാരിയർ; ചിത്രങ്ങൾ

manju-ajith
SHARE

അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയുന്ന ചിത്രം തുനിവിന്റെ സ്റ്റിൽസ് പങ്കുവച്ച് നടി മഞ്ജു വാരിയർ. മഞ്ജുവാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിയുടെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുനിവ്. ആദ്യ ചിത്രം ധനുഷിന്റെ 'അസുരന്‍' ആയിരുന്നു. 

നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

thunivu

ബാങ്ക് മോഷണം മാത്രമല്ല സിനിമയുടെ പ്രമേയം. ഇതൊരു ആക്‌ഷൻ ത്രില്ലർ കൂടിയാണെന്ന് സംവിധായകൻ വിനോദ് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അജിത്ത് ഇരട്ടവേഷത്തിലാണെന്ന റിപ്പോർട്ടും സംവിധായകൻ നിഷേധിച്ചു. അജിത്, മഞ്ജു വാരിയർ, ആമിർ, പവനി റെഡ്ഡി, സിബി ഭാവന എന്നിവരാണ് മോഷ്ടാക്കൾ. ഈ ടീമിനെ പിടിക്കാൻ തുനിഞ്ഞിറങ്ങുന്ന പൊലീസ് ആയി സമുദ്രക്കനി എത്തുന്നു.

ചിത്രത്തില്‍ അജിത്തിന്റെ പ്രതിനായകനായി എത്തുന്നത് ജോണ്‍ കൊക്കന്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കെജിഎഫ്, സര്‍പ്പാട്ട പരമ്പരൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ജോണ്‍ കൊക്കന്‍. നിരവ് ഷായാണ് ഛായാഗ്രഹണം. സംഗീതം ഗിബ്രാൻ. ആക്‌ഷൻ സുപ്രീം സുന്ദർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS