ADVERTISEMENT

‘സാമ്രാട്ട് പൃഥ്വിരാജി’ന് ശേഷം അടുത്ത ചരിത്ര നായകനെ അവതരിപ്പിക്കാന്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍. മറാഠാ സാമ്രാജ്യം സ്ഥാപിച്ച ഛത്രപതി ശിവജി മഹാരാജിനെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുക. മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം മറാഠിയിലാണ് ഒരുങ്ങുന്നത്. അക്ഷയ് കുമാറിന്റെ ആദ്യ മറാഠി ചിത്രം കൂടിയായിരിക്കും ഇത്. 

 

മറാഠിക്ക് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ റിലീസ് ചെയ്യും. 'ഛത്രപതി ശിവജി മഹാരാജിന്റെ വേഷമാണ് ഞാന്‍ അവതരിപ്പിക്കുന്നത്. രാജ് താക്കറെ കാരണമാണ് എനിക്ക് ആ വേഷം ലഭിച്ചത്. ഇതൊരു വലിയ ദൗത്യമാണ്, എന്റെ ഏറ്റവും മികച്ചത് ഞാന്‍ നല്‍കും' അക്ഷയ് കുമാര്‍ പ്രതികരിച്ചു.

 

സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. ചിത്രം അടുത്തവർഷം ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തും. നിർമാണം വസീം ഖുറേഷി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com