ADVERTISEMENT

സഹോദരൻ അനൂപിന്റെ കുഞ്ഞുമകൻ അനന്തുവിന് സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകളുമായി അനുശ്രീ. അനന്തുവിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ കോർത്തിണക്കിയായിരുന്നു അനുശ്രീയുടെ കുറിപ്പ്.

 

‘‘ആദികുട്ടാ..... അപ്പേടെ പൊന്നെ....ഹാപ്പി ബർത്ഡേ ചക്കരെ.... ഞങ്ങടെ കുഞ്ഞുവീട്ടിലെ ആദ്യത്തെ കണ്മണി ആണ് നീ...എന്റെ ആദ്യത്തെ കുഞ്ഞ്..എപ്പോഴും എന്റെ പൊന്നിന് എന്ത് ആവശ്യത്തിനും എന്നും അപ്പ ഉണ്ടാകും.. അനൂപ് അണ്ണനെക്കാളും, രുക്കുനേക്കാളും നീ എന്നെ സ്നേഹിച്ചാൽ മതി.

 

അവരൊക്കെ അത് കഴിഞ്ഞ് മതി...എന്നും എന്റെ പൊന്നിന് സന്തോഷത്തോടെ നമ്മുടെ കുടുംബത്തിൽ ചിരിച്ചു, കളിച്ചു ജീവിക്കാൻ കഴിയട്ടെ....എന്നും അപ്പയുടെ നെഞ്ചോട് ചേർന്ന് ഉറങ്ങാൻ കഴിയട്ടെ...എന്നും അപ്പയോടൊപ്പം ചേർന്ന് നിൽക്കാൻ എന്റെ ആദിക്കുട്ടൻ ഉണ്ടാകട്ടെ.’’–അനുശ്രീ കുറിച്ചു.

 

2017 ജൂൺ 12 നായിരുന്നു അനൂപിന്റെ വിവാഹം. ആതിരയാണ് അനൂപിന്റെ ഭാര്യ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com