വാച്ചൊന്നുമില്ല കുഴപ്പമുണ്ടോ?: ബിന്ദു പണിക്കരോട് മമ്മൂട്ടി; വിഡിയോയുമായി കല്യാണി

bindu-panicker-mammootty
SHARE

ദുല്‍ഖര്‍ സല്‍മാനില്‍നിന്നു പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുന്ന അമ്മയുടെ വിഡിയോ പങ്കുവച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി. റോഷാക്കിന്റെ വിജയാഘോഷവേളയിലാണ് ദുൽഖർ സൽമാനിൽനിന്നു ബിന്ദു പണിക്കർ സ്നേഹസമ്മാനം ഏറ്റുവാങ്ങിയത്. റോഷാക്ക് റിലീസ് ആയതുമുതൽ അമ്മയെ അഭിനന്ദനം അറിയിക്കാനായി ഒരുപാടുപേർ തന്നെ വിളിക്കുന്നുണ്ടായിരുന്നുവെന്നു കല്യാണി പറയുന്നു. പ്രേക്ഷകർ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അമ്മയോടു കാണിക്കുന്ന സ്നേഹത്തിനു നന്ദിയുണ്ടെന്നും കല്യാണി കുറിച്ചു.

‍‍‘‘റോഷാക്ക് എന്ന ചിത്രം ഇറങ്ങിയതു മുതല്‍, ഒരുപാടു നാളുകള്‍ക്ക് ശേഷം അമ്മയോടു സംസാരിക്കാനും അഭിനയത്തെ അഭിനന്ദിക്കാനുമായി ഒരുപാട് പേര്‍ എത്തിയിരുന്നു. അതുകൊണ്ടാണ് ഈ പ്രത്യേക വിഡിയോ ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നത്. അമ്മയ്ക്ക് നല്‍കിയ സ്‌നേഹത്തിനും അഭിനന്ദനങ്ങൾക്കും എല്ലാവരോടും നന്ദി പറയുന്നു. അമ്മയെ ഓർത്ത് എനിക്ക് വളരെയധികം അഭിമാനമുണ്ട്.’’–വിഡിയോ പങ്കുവച്ചുകൊണ്ട് കല്യാണി ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു.

ബിന്ദു പണിക്കര്‍ക്ക് ദുല്‍ഖര്‍ പുരസ്‌കാരം നല്‍കുമ്പോള്‍ മൈക്കുമായി മമ്മൂട്ടിയും വേദിയിലേക്കു കടന്ന് വന്നു.‘‘വാച്ചൊന്നുമില്ല കുഴപ്പമുണ്ടോ? ബിന്ദു എന്നോട് റോൾ പോലും ചോദിച്ചില്ല. പക്ഷേ ഞങ്ങൾ റോള് കൊടുത്തു. ഈ റോളിലേക്ക് പലരെയും പലരും നിർദേശിച്ചിരുന്നു. പക്ഷേ ആരും ശരിയായില്ല. അപ്പോൾ ഞാനാണു പറഞ്ഞത്, നിങ്ങൾ വേറെ ആരെയും നോക്കണ്ട, ഈ റോൾ ബിന്ദു ചെയ്തു തരുമെന്ന്. ഈ സിനിമയുടെ ഏറ്റവും വലിയൊരു ഭാഗമാണ് ബിന്ദു പണിക്കർ. ശക്തമായ സ്ത്രീ കഥാപാത്രം എന്നൊക്കെ പറയുമ്പോൾ ഗുസ്തി പിടിക്കുന്ന ശക്തിയല്ല, കഥാപാത്രത്തിന്റെ ആത്മാവിന് ശക്തിയുള്ള കഥാപാത്രം ആദ്യമായിട്ടാണ് ഒരാൾ ചെയ്യുന്നതെന്ന് തോന്നുന്നു. മുൻപ് ആരെങ്കിലും അത്തരം കഥാപാത്രം ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. ഒരുപാട് കഥാപാത്രങ്ങൾ ഭംഗിയായി ചെയ്തിട്ടുള്ള, മെയിൻ സ്ട്രീമിൽ നിൽക്കുന്ന ബിന്ദു ഈ കഥാപാത്രം ഏറ്റെടുക്കാൻ കാണിച്ച ധൈര്യമാണ് ഈ ചിത്രത്തിന്റെ വിജയം.’’– മമ്മൂട്ടി പറഞ്ഞു.

‘‘ഈ വേദിയിൽ നിന്ന് എന്തു പറയണമെന്ന് എനിക്ക് അറിയില്ല. ഒരുപാട് നാളിനു ശേഷമാണ് ഇത്തരമൊരു പടത്തിൽ അഭിനയിക്കാൻ കഴിഞ്ഞത്. ഈ കഥാപാത്രത്തിന് വേണ്ടി എന്നെ വിളിച്ച മമ്മൂക്കയ്ക്കും കുടുംബത്തിനും നന്ദി. മമ്മൂക്കയാണ് എന്നെ ഈ കഥാപാത്രത്തിലേക്ക് നിർദേശിച്ചത് എന്നതാണ് ഏറ്റവും സന്തോഷം തരുന്ന കാര്യം. ഒരു നടി എന്ന നിലയില്‍ ഇനി എനിക്ക് ഒന്നും വേണ്ട. എനിക്ക് അത്രയും സന്തോഷമായി. എങ്ങിനെ നന്ദി പറയണം എന്ന് അറിയില്ല. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. ഇവിടെ ഇരിക്കുന്ന ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദി.’’– പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ബിന്ദു പണിക്കര്‍ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS