ADVERTISEMENT

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീൽസ് വിഡിയോയ്ക്ക് അപ്രതീക്ഷിതമായ സ്വീകാര്യത കിട്ടിയതിന്റെ സന്തോഷത്തിലാണ് നടന്‍ മനോജ് കെ. ജയൻ. ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിദേശയാത്രയ്ക്ക് ശേഷം നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ താരത്തിന്റെ 9 സെക്കൻഡ് മാത്രമുള്ള വിഡിയോ ആണ് ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി തരംഗമാകുന്നത്. 

 

‘തലനാരിഴയ്ക്ക് രക്ഷപ്പെട്ടു’ എന്ന തലക്കെട്ടോടെ പങ്കുവച്ച വിഡിയോയിൽ ഷെഫീക്കിന്റെ സന്തോഷത്തിന്റെ സംവിധായകൻ അനൂപിനെയും നായകൻ ഉണ്ണി മുകുന്ദനെയും കാണാം. ഉണ്ണി മുകുന്ദനൊപ്പം സെല്‍ഫിയെടുക്കാനുള്ള ആവേശത്തിൽ നിൽക്കുന്ന ആരാധകരെ വെട്ടിച്ച് മുന്നോട്ടുപോകുന്ന മനോജ് കെ. ജയനാണ് വിഡിയോയുടെ ആകർഷണം. മൂന്ന് ദിവസം കൊണ്ട് 40 ലക്ഷം ആളുകളാണ് വിഡിയോ കണ്ടത്.

 

ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടിനു ശേഷം മനോജ് കെ ജയൻ അഭിനയിച്ച ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ഒരിടവേളക്ക് ശേഷം എത്തിയ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ് മനോജ് കൈകാര്യം ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com