ADVERTISEMENT

ഗൂഗിളിൽ ഈ വർഷം ഏറ്റവുമധികം ആളുകൾ തിരഞ്ഞ താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് സുസ്മിത സെന്നും നടി അഞ്ജലി അറോറയും. ഇന്ത്യയിലെ സിനിമ, രാഷ്ട്രീയം അടക്കം പല മേഖലകളിൽ നിന്നുള്ള പത്ത് ആളുകളുടെ പട്ടികയാണ് ഗൂഗിൾ പുറത്തുവിട്ടത്. ലളിത് മോദിയുമായുളള പ്രണയബന്ധത്തിന്റെ വെളിപ്പെടുത്തലാണ് സുസ്മിതയെ പട്ടികയിലെത്തിച്ചത്. കങ്കണയുടെ നേതൃത്വത്തിൽ തരംഗമായ ‘ലോക് അപ്’ റിയാലിറ്റി ഷോയിലൂടെയാണ് അഞ്ജലി അറോറ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഏറ്റവുമധികം ആളുകൾ ഗൂഗിളിൽ തിരഞ്ഞവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത് ബിജെപി മുൻ വക്താവ് നൂപുർ ശർമയാണ്. ഈ പട്ടികയിൽ നാലും അഞ്ചും സ്ഥാനങ്ങളിലാണ് ലളിത് മോദിയും സുസ്മിത സെന്നും ഇടം പിടിച്ചത്.

'Not married, just dating each other,' tweeted Lalit Modi as he posted pictures with Sushmita Sen.
'Not married, just dating each other,' tweeted Lalit Modi as he posted pictures with Sushmita Sen.

ഈ വർഷം ആദ്യമാണ് സുസ്മിത സെന്നുമായി തനിക്കു ബന്ധമുണ്ടെന്ന് ലളിത് മോദി വെളിപ്പെടുത്തിയത്. അതിനു ശേഷം അദ്ദേഹത്തിന്റെ ട്വീറ്റുകളും സുസ്മിതയുമൊപ്പമുള്ള ചിത്രങ്ങളും തിരയുന്നവരുടെ എണ്ണം വർധിച്ചതാണ് 2022 ൽ ഗൂഗിളിന്റെ ടോപ്പ് 10 ലിസ്റ്റിൽ ഇരുവരും ഇടംനേടാൻ കാരണം.

പട്ടികയിൽ ആറാം സ്ഥാനത്താണ് മോഡലും നടിയുമായ അഞ്ജലി. സമൂഹമാധ്യമങ്ങളിലെ റീൽസ്, ടിക്ടോക്ക് വിഡിയോകളിലൂടെ ശ്രദ്ധ നേടിയ അഞ്ജലി ചെയ്ത ‘കച്ചാ ബദാം’ എന്ന പാട്ടിന്റെ റീല്‍സ് ബോളിവുഡ് ലോകത്തും വൈറലായി മാറി. 12.2 മില്യൻ ഫോളോവേഴ്സ് ആണ് നടിക്ക് ഇൻസ്റ്റഗ്രാമിലുള്ളത്.

nupur-sharma
നൂപുർ ശർമ്മ

ഡിസംബർ 7-നാണ് ഗൂഗിൾ ‘ഇയർ ഇൻ സെർച്ച് 2022’ ലിസ്റ്റ് പുറത്തിറക്കിയത്. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു രണ്ടാം സ്ഥാനത്തെത്തി.

abdu-rozik
അബ്ദു റോസിക്

ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർഥി അബ്ദു റോസിക്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ക്രിക്കറ്റ് താരം പ്രവീൺ താംബെ, ഹോളിവുഡ് നടി ആംബർ ഹേഡ് എന്നിവരാണ് പട്ടികയിലുള്ള മറ്റു പ്രമുഖർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com