ബാലയെ ചതിച്ചതാണ്, ഞാൻ മുന്നറിയിപ്പ് കൊടുത്തിരുന്നു: വെളിപ്പെടുത്തി എലിസബത്ത്

bala-elizabeth-unni
SHARE

ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ അണിയറ പ്രവർത്തകർ ബാലയെ പ്രതിഫലം നൽകാതെ പറ്റിച്ചുവെന്ന് നടന്റെ ഭാര്യ എലിസബത്ത്. ഇവർ പറ്റിക്കുമെന്ന് ആദ്യമെ തന്നെ ബാലയോട് പറഞ്ഞിരുന്നുവെന്നും അഡ്വാൻസ് മേടിച്ചിട്ടുവേണം അഭിനയിക്കാനെന്ന തന്റെ വാക്കു കേൾക്കാതെയാണ് ബാല ചിത്രത്തില്‍ അഭിനയിച്ചതെന്നും എലിസബത്ത് യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘‘സിനിമയുടെ ചിത്രീകരണം കഴിഞ്ഞ സമയത്തും പ്രതിഫലം പിന്നീട് തന്നാൽ മതി, തിരക്കുപിടിക്കേണ്ടെന്നാണ് അവരോട് പറഞ്ഞിരുന്നത്. അതിനുശേഷം ഡബ്ബിങിന്റെ സമയത്തും ചോദിച്ചു. അവിടെ വച്ചാണ് ലൈൻ പ്രൊഡ്യൂസർ ആയ വിനോദ് മംഗലത്തുമായി വഴക്കാകുന്നത്. അങ്ങനെ ഡബ്ബിങിന് പോകാതിരുന്നു. പക്ഷേ സിനിമയല്ലേ, ദൈവമല്ലേ എന്നു പറഞ്ഞ് ഡബ്ബിങ് പൂർത്തിയാക്കി കൊടുത്തു.

അതിനു ശേഷം വിളിച്ചിട്ടും ഒരു തീരുമാനവുമില്ല. ബാലയ്ക്ക് തന്നെ നാണക്കേടായിട്ടാണ് പിന്നീട് വിളിക്കാതിരുന്നത്. ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്ന് എന്റെ അച്ഛനെ ഇറക്കിവിടാൻ നോക്കി. പത്ത് ലക്ഷം കിട്ടിയാലും 25 ലക്ഷം കിട്ടിയാലും ഇദ്ദേഹത്തിനൊന്നുമില്ല. അദ്ദേഹത്തെ വച്ച് തന്നെ സിനിമയെടുക്കാനുള്ള പൈസ സ്വന്തമായുണ്ട്. ഇദ്ദേഹത്തെ എല്ലാവരും പറ്റിക്കും. കാരണം എല്ലാവരെയും വിശ്വാസമാണ്. അതുകൊണ്ടാണ് ഒരു എഗ്രിമെന്റും ഇല്ലാതെ അഭിനയിക്കാൻ പോയത്.’’–എലിസബത്ത് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS