റോഷാക്ക് സിനിമയിലെ പ്രകടനത്തിന് മമ്മൂട്ടി ആസിഫ് അലിക്ക് നൽകിയ റോളക്സ് വാച്ച് ആണ് ആരാധകരുടെ ഇടയിൽ ചർച്ച. മമ്മൂട്ടിയിൽ നിന്നു ഇങ്ങനെയൊരു സമ്മാനം ആസിഫ് പോലും പ്രതീക്ഷിച്ചിരുന്നില്ല.
സമൂഹമാധ്യമങ്ങളിലൂടെ വാച്ചിന്റെ ചിത്രങ്ങൾ ആസിഫ് അലി പങ്കുവച്ചിരുന്നു. ഇതോടെ വാച്ചിന്റെ മോഡലിനെക്കുറിച്ചും വിലയെക്കുറിച്ചുമൊക്കെയായി ആരാധകരുടെ ചർച്ച.

റോളക്സിന്റെ ഡീപ് സീ ഡ്വെല്ലെർ മോഡലിൽ പെട്ട വാച്ചാണ് ആസിഫ് അലിക്ക് മമ്മൂട്ടി നൽകിയതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. 43 എംഎം ഓട്ടോമാറ്റിക് വാച്ച് കൂടിയായ ഇത് പൂർണമായും വാട്ടര്‍ റെസിസ്റ്റന്റ് ആണ്.
വാച്ചിന്റെ ഓൺലൈൻ വില പത്ത് ലക്ഷത്തിനടുത്തും മാർക്കറ്റ് വില പതിനൊന്ന് ലക്ഷം രൂപയുമാണ്.