ആവശ്യമില്ലാത്ത വിവാദം: ബാലയുടെ ആരോപണത്തിൽ മിഥുൻ രമേശ്

midhun-ramesh
SHARE

ഉണ്ണി മുകുന്ദൻ നിർമിച്ച ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ അണിയറ പ്രവർത്തകർക്ക് പ്രതിഫലം നൽകിയില്ലെന്ന നടൻ ബാലയുടെ ആരോപണത്തിൽ പ്രതികരിച്ച് നടൻ മിഥുൻ രമേശ്. ഇതൊരു ആവശ്യമില്ലാത്ത വിവാദമായി പോയി എന്നായിരുന്നു മിഥുന്റെ പ്രതികരണം. സംവിധായകൻ അനൂപ് പന്തളം പങ്കുവച്ച ഫെയ്സ്‌ബുക്ക് കുറിപ്പിൽ കമന്റ് ആയാണ് മിഥുൻ രമേശ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. 

‘‘നമ്മളെല്ലാരും ഒന്നിച്ചു ഒരു നല്ല സിനിമ വന്നതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോൾ ഇതൊരു ആവശ്യമില്ലാത്ത വിവാദമായി പോയി,’’ എന്നായിരുന്നു മിഥുന്റെ പ്രതികരണം.

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ച തനിക്കും അതിനു പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു നടൻ ബാല രംഗത്ത് എത്തിയത്. സിനിമയിലെ സംവിധായകൻ  അനൂപ് പന്തളത്തിനും പ്രതിഫലം നൽകിയില്ലെന്ന് ആരോപണം ഉണ്ടായിരുന്നു.  തനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചുവെന്നും മറ്റു ടെക്‌നിഷ്യൻസിനും അവരുടെ പ്രതിഫലം കൃത്യമായി നൽകിയിട്ടുണ്ടെന്നുമായിരുന്നു ചിത്രത്തിന്റെ സംവിധായകനായ അനൂപ് പന്തളം പ്രതികരിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS