മമ്മൂട്ടിക്കും സുൽഫത്തിനും പുരസ്കാരം നൽകി ദുൽഖറും അമാലും; വിഡിയോ

mammootty-sufath
SHARE

റോഷാക്ക് ചിത്രത്തിന്റെ വിജയാഘോഷത്തിൽ കുടുംബസമേതം പങ്കെടുത്ത് മമ്മൂട്ടി. ഇത് ആദ്യമായാണ് ഒരു സിനിമയുടെ വിജയാഘോഷത്തിന് മമ്മൂട്ടിയും സുൽഫത്തും ദുൽഖറും അമാലും ഒന്നിച്ചെത്തുന്നത്.

ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയാണ് റോഷാക്ക് വിതരണത്തിനെത്തിച്ചത്. നിർമാണം മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനിയായിരുന്നു. സുൽഫത്ത് ആണ് മമ്മൂട്ടി കമ്പനിയുടെ മാനേജിങ് ഡയറക്ടർ. 

mammootty-sulfath

ചിത്രത്തിന്റെ ആഘോഷത്തിനു എല്ലാവർക്കും സ്നേഹസമ്മാനം നൽകിയതും ദുൽഖറാണ്. മമ്മൂട്ടിക്കും ആദരവ് നൽകിയത് ദുൽഖറായിരുന്നു. ഭാര്യ സുൽഫത്തിനൊപ്പം മമ്മൂട്ടി പുരസ്കാരം സ്വീകരിച്ചപ്പോൾ അതു നൽകാനായി ദുൽഖറിനൊപ്പം ഭാര്യ അമാലുമുണ്ടായിരുന്നു. ആ നിമിഷത്തെ വലിയ ഹർഷാരവങ്ങളോടെയാണ് കാണികൾ സ്വീകരിച്ചത്.

ചിത്രത്തിൽ കണ്ണുകൾ കൊണ്ട് മാത്രം അഭിനയിച്ച ആസിഫ് അലിക്ക് ഒരു പ്രത്യേക സമ്മാനവും മമ്മൂട്ടി നൽകിയിരുന്നു. റോളക്സ് വാച്ച് ആസിഫിനു നൽകുന്ന മമ്മൂട്ടിയുടെ വിഡിയോ ശ്രദ്ധ നേടിയിരുന്നു. 

സമീര്‍ അബ്ദുളളിന്റെ തിരക്കഥയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്.. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രത്തില്‍ ബിന്ദുപണിക്കർ, ജഗദീഷ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ, കോട്ടയം നസീർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒക്ടോബര്‍ 7നാണ് ചിത്രം റിലീസിനെത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS