ADVERTISEMENT

സഹോദരിയുടെ വിവാഹത്തിൽ തിളങ്ങി നടി നീത പിള്ള. അനുജത്തി മനീഷയുടെ വിവാഹത്തിനാണ് മഞ്ഞ നിറമുള്ള വസ്ത്രത്തിൽ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെട്ടത്. ഇഷാൻ തോമസ് ആണ് മനീഷയുടെ വരൻ. വിവാഹച്ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ നീത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

 

നീതയുടെ അച്ഛൻ വിജയൻ റിട്ടയേർഡ് എൻജിനീയറാണ്. അമ്മ മഞ്ജുള ഫെഡറൽ ബാങ്കിൽ മാനേജർ. മനീഷ ഇപ്പോൾ എൻവയൺമെന്റൽ എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് കഴിഞ്ഞ് മെൽബണിൽ ജോലി ചെയ്യുന്നു.

 

പൂമരം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് നീത. സുരേഷ് ഗോപി നായകനായെത്തിയ പാപ്പനിലാണ് നീത അവസാനം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ വിൻസി ഏബ്രഹാം എന്ന നീതയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

അമേരിക്കയിൽ പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്യുമ്പോൾ ഹൂസ്റ്റണിൽ നടന്ന മിസ് ബോളിവുഡ് ബ്യൂട്ടി പേജന്റിൽ സെക്കൻഡ് റണ്ണർ അപ്പ് ആയിരുന്നു നീത. പഠനം പൂർത്തിയാക്കിയ ശേഷം ചെറിയൊരു അവധിയെടുത്ത് നാട്ടിലെത്തിയ നീത ഒരു തമാശയ്ക്ക് ‘പൂമരം’ എന്ന ചിത്രത്തിന്റെ ഓഡിഷന് പോവുകയും അപ്രതീക്ഷിതമായി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. തുടർന്ന് ഏബ്രിഡ് ഷൈനിന്റെ തന്നെ ‘കുങ്ഫു മാസ്റ്ററി’ൽ മാർഷ്യൽ ആർട്ടിസ്റ്റായും വിസ്മയപ്രകടനമാണ് നീത കാഴ്ചവച്ചത്.  

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com