ADVERTISEMENT

ദിലീപ് ചിത്രം ബാന്ദ്രയിലെ തമന്നയുടെ ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. നടിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. രാജകുമാരിയെപ്പോലെ അതിസുന്ദരിയായാണ് തമന്ന പ്രത്യക്ഷപ്പെടുന്നത്.

 

രാമലീലയ്ക്കു ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാന്ദ്ര. അണ്ടർവേള്‍ഡ് ഡോൺ ആയാണ് ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. 

 

മുംബെയിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കുന്ന ബാന്ദ്ര സമീപകാലത്തെ ഏറ്റവും മുതൽ മുടക്കുള്ള സിനിമകളിലൊന്നാണ്. ശരത് കുമാർ, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യൻ സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവൻ ഷാജോൺ തുടങ്ങി വമ്പൻ താരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

 

ദിലീപിന്‍റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഷാജി കുമാര്‍ ഛായാഗ്രഹണം. സംഗീതം സാം സി.എസ്., എഡിറ്റിങ് വിവേക് ഹര്‍ഷന്‍, പ്രൊഡക്‌ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com