ആർആർആർ കുതിക്കുന്നു; ക്രിട്ടിക്സ് ചോയ്സ് അവാർഡിൽ രണ്ട് പുരസ്കാരങ്ങൾ

rrr-critics-choice-award
SHARE

ഗോൾഡൻ ഗ്ലോബിനു പിന്നാലെ ക്രിട്ടിക്സ് ചോയ്സ് അവാർഡ് 2023ലും തിളങ്ങി എസ്.എസ്. രാജമൗലിയുടെ ആർആർആർ. മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഗാനം എന്നിങ്ങനെ രണ്ട് പ്രധാന പുരസ്കാരങ്ങളാണ് ആർആർആർ സ്വന്തമാക്കിയത്. ഓസ്കർ ലക്ഷ്യമിട്ട് മുന്നേറുന്ന ചിത്രത്തിന് ക്രിട്ടിക്സ് ചോയ്സ് അവാർഡ് കൂടി ലഭിച്ചതോടെ അണിയറ പ്രവർത്തകരും ഇന്ത്യൻ സിനിമാ പ്രേമികളും വലിയ ആവേശത്തിലാണ്.

എ‌വ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ് ആണ് മികച്ച ചിത്രം. മികച്ച നടി കേറ്റ് ബ്ലാങ്കെറ്റ് (ടാർ), മികച്ച നടൻ ബ്രെൻഡൻ ഫ്രേസെർ (ദ് വേൽ), മികച്ച സംവിധായകൻ ഡാനിയൽ ക്വാന്‍–ഡാനിയൽ ഷീനെർട് (എ‌വ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്), മികച്ച ഡ്രാമ സീരിസ് ബെറ്റർ കോൾ സോൾ.

ജനുവരി 24നാണ് ഓസ്കർ നോമിനേഷൻസ് പ്രഖ്യാപിക്കുന്നത്. മികച്ച സിനിമ, സംവിധായകന്‍, നടന്‍ തുടങ്ങി 15 വിഭാഗങ്ങളിലാണ് ആർആർആർ മത്സരിക്കുന്നത്. ഗുജറാത്തി ചിത്രം ചെല്ലോ ഷോയാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS