ADVERTISEMENT

സിനിമ പോലുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്ന് ബിജെപി നേതാക്കളോടും പ്രവർത്തകരോടും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നല്‍കിയതിന്റെ ചൂടാറിയിട്ടില്ല. ഷാരുഖ് ഖാന്റെ ‘പഠാൻ’ ഉൾപ്പെടെയുള്ള സിനിമകൾക്കും ഒട്ടേറെ വെബ് സീരീസുകൾക്കുമെതിരെ ബിജെപിയുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു ഇത്. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രം ഒരു ഘട്ടത്തിൽ പറഞ്ഞത്, പഠാനിലെ ചില രംഗങ്ങൾ നീക്കിയില്ലെങ്കിൽ റിലീസ് തന്നെ തടയുമെന്നാണ്. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തനായിക്കൊണ്ടിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ സ്വപ്നപദ്ധതികളിലൊന്ന്, സംസ്ഥാനത്തെ സിനിമാ വ്യവസായത്തിന്റെ ഹബ്ബാക്കി മാറ്റുകയെന്നതാണ്. സിനിമയിലൂടെയും വെബ് സീരിസിലൂടെയും യുപിക്കു വന്ന ചീത്തപ്പേര് സിനിമാവ്യവസായത്തിലൂടെ തന്നെ ഇല്ലാതാക്കുകയെന്നതാണ് ഇതിനു പിന്നിലെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുമ്പോഴും ലക്ഷ്യമിടുന്നതു കോടികളുടെ ഇടപാടും വരുമാനവുമാണെന്നതാണു വാസ്തവം. യുപിയിൽ ചിത്രീകരിക്കുന്ന സിനിമകൾക്കും വെബ് സീരീസുകൾക്കും ഇനി മുതൽ ഒരു കോടി രൂപ വരെയാണ് സബ്സിഡി ലഭിക്കുക. ഇതിനെല്ലാം പക്ഷേ ചില നിബന്ധനകള്‍ ഉണ്ടാകുമെന്നു മാത്രം. എന്തുകൊണ്ടാണ് യുപിയെ ഫിലിം ഹബാക്കാൻ യോഗി കൊതിക്കുന്നത്? നിർദ്ദിഷ്ട ഫിലിം സിറ്റിയിൽ എന്തെല്ലാം സൗകര്യങ്ങളായിരിക്കും സിനിമാ–വെബ്സീരീസ് നിർമാതാക്കൾക്കു ലഭ്യമാക്കുക? വെബ് സീരീസ്–സിനിമാ വിവാദങ്ങൾ സൃഷ്ടിച്ച പ്രതിച്ഛായാ നഷ്ടത്തിൽനിന്ന് എളുപ്പത്തിൽ രക്ഷപ്പെടാൻ യോഗിക്കും യുപിക്കും സാധിക്കുമോ?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com