ADVERTISEMENT

ടൊവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ലാൽ ജൂനിയർ ചിത്രം ‘നടികർ തിലക’ത്തിന്റെ പുതിയ പോസ്റ്റർ എത്തി. കുരിശിലേറുന്ന ക്രിസ്തുവിന്റെ ഗെറ്റപ്പിലാണ് ടൊവിനോ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരമായാണ് ടൊവിനോ ഈ ചിത്രത്തിലെത്തുന്നത്. ‘പുഷ്പ’ സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മെക്കേഴ്‌സ് ആദ്യമായി മലയാളത്തില്‍ നിർമിക്കുന്ന ചിത്രം കൂടിയാണിത്. അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡിനൊപ്പം ചേര്‍ന്നാണ് മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ. നവീനും, വൈ. രവി ശങ്കറും നടികര്‍ തിലകം നിര്‍മിക്കുന്നത്. 

 

ബാല എന്ന കഥാപാത്രമായി സൗബിൻ എത്തുന്നു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് സുവിന്‍ സോമനാണ്. ആല്‍ബി ഛായാഗ്രഹണവും യക്‌സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്ന് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. പ്രശാന്ത് മാധവ് കലാസംവിധാനവും പ്രവീൺ വർമ്മ വസ്ത്രാലങ്കാരവും നിർവഹിക്കും. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അൻപറിവും സിനിമയുടെ ഭാഗമാകും.

 

ഭൂപതി കൊറിയോഗ്രഫിയും അരുണ്‍ വര്‍മ സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. പബ്ലിസിറ്റി ഡിസൈന്‍ ഹെസ്റ്റണ്‍ ലിനോ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രനാണ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ കൈകാര്യം ചെയ്യുന്നത്.

 

ഇത്തവണത്തെ മനോരമ കലണ്ടർ ആപ്പിലെ ടൊവിനോയുടെ ഫോട്ടോഷൂട്ട് ഗെറ്റപ്പും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കോസ്റ്റ്യൂമിലും ആക്സസറികളിലും സൂപ്പർഹീറോ ലുക്കിലാണ് ടൊവിനോ ഫോട്ടോഷൂട്ടിലെത്തുന്നത്.

 

വ്യക്തി ജീവിതവും പ്രഫഷനൽ ജീവിതവും തമ്മിലുള്ള സന്തുലനം നിലനിർത്താനുള്ള സാധ്യതയാണ് ഈ കലണ്ടർ ആപ്പിനെ ആകർഷമാക്കുന്നത്. പ്രഫഷനൽ ജീവിതത്തിന്റെ തിരക്കിൽ വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട പല സംഭവങ്ങളും മറന്നു പോകുന്നത് സ്വാഭാവികമാണ്. അത്തരം സന്ദർ‌ഭങ്ങളിൽ മനോരമ കലണ്ടർ ആപ്ലിക്കേഷൻ നിങ്ങൾക്ക് തുണയാകുമെന്ന് തീർച്ച.

 

ആൻഡ്രോയിഡ് ഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക്ചെയ്യുക

 

ഐഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക്ചെയ്യുക

 

ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും െഎഫോണിൽ ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com