എന്റെ സിനിമ മോശമാണെന്നു പറയാൻ യോഗ്യതയുള്ളത് കമൽഹാസനു മാത്രം: അൽഫോൻസ് പുത്രൻ

kamal-alphonse
SHARE

തന്റെ സിനിമ മോശമാണെന്നു പറയാനുള്ള യോഗ്യത ഇന്ത്യയിൽ കമൽഹാസനു മാത്രമേയുള്ളൂവെന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ. ഗോൾഡ് സിനിമയ്ക്കെതിരെ വരുന്ന വിമർശനങ്ങളുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പിനു കീഴെ വന്ന കമന്റിനാണ് അൽഫോൻസിന്റെ മറുപടി. ഗോള്‍ഡ് ഒരു മോശം സിനിമയാണെന്നും ആ യാഥാർഥ്യം അംഗീകരിച്ച് അടുത്ത പടവുമായി മുന്നോട്ടുപോകൂ എന്നുമായിരുന്നു ഒരു പ്രേക്ഷകൻ കമന്റ് ചെയ്തത്. അൽഫോൻസിന്റെ മറുപടി: ‘‘ഇത് തെറ്റാണ് ബ്രോ. നിങ്ങൾക്ക് സിനിമ ഇഷ്ടപ്പെട്ടില്ലെന്നു പറയാം. എന്റെ സിനിമ മോശം ആണെന്നു പറയാൻ ഉള്ള യോഗ്യത ഇന്ത്യയിൽ ഞാൻ ആകെ കണ്ടത് കമൽഹാസൻ സാറിൽ മാത്രമാണ്. അദ്ദേഹം മാത്രമാണ് എന്നേക്കാൾ കൂടുതൽ സിനിമയിൽ പണി അറിയാവുന്ന വ്യക്തി. അപ്പോൾ ബ്രോ ഇനി പറയുമ്പോൾ ബ്രോക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞോ’’.

അൽഫോൻസിന്റെ വിശദീകരണത്തിനു മറുപടിയുമായി പ്രേക്ഷകരുമെത്തി. ‘മോശം ആണേൽ മോശം എന്നു തന്നെ പറയു’മെന്നായിരുന്നു ഒരാൾ ചൂണ്ടിക്കാട്ടിയത്. ‘‘ഹോട്ടൽ ഭക്ഷണം മോശമായാൽ അത് മോശം എന്നു പറയാൻ ഭക്ഷണം ഉണ്ടാക്കാൻ അറിയുന്ന ആൾ ആകണമെന്നില്ല. ചേട്ടൻ ഒരു കാര്യം ചെയ്യ്, അടുത്ത പടം കമൽ സാറിനു മാത്രം കാണിച്ചു കൊടുത്താൽ മതി. നിങ്ങൾ എത്ര എഫർട്ട് ഇട്ടു എന്നു പറഞ്ഞിട്ട് കാര്യമില്ല. മോശം ആയാൽ ആളുകൾ മോശം എന്നു തന്നെ പറയും. അത് അംഗീകരിച്ച് മുന്നോട്ടുപോകുക.’’–പ്രേക്ഷകൻ കമന്റ് ചെയ്തു.

ഇതിന് അൽഫോൻസിന്റെ മറുപടി: ‘‘നിന്റെ മുഖം മോശം ആണെന്ന് എനിക്ക് പറയാൻ ഉള്ള അവകാശം ഉണ്ടോ ബ്രോ? അതോ എനിക്ക് നിങ്ങളുടെ മുഖം ഇഷ്ടമല്ല എന്നു പറയുന്നതാണോ കറക്ട്. ഇതാണ് എന്റെ ചോദ്യം.’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA