രൺബീർ കപൂർ, ശ്രദ്ധ കപൂർ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന റൊമാന്റിക് എന്റർടെയ്നർ തു ജൂത്തി മേം മക്കർ സിനിമയുടെ ട്രെയിലർ എത്തി. അൻഷുൾ ശർമ–രാഹുൽ മോഡി എന്നിവർ ചേർന്നാണ് സംവിധാനം. ലവ് രഞ്ജന്റേതാണ് തിരക്കഥ. സംഗീതം പ്രീതം. മാർച്ച് എട്ടിന് ചിത്രം തിയറ്ററുകളിലെത്തും.
ബ്രഹ്മാസ്ത്രയാണ് രൺബീറിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. അയൻ മുഖർജി സംവിധാനം ചെയ്ത സിനിമ ബോക്സ്ഓഫിസിൽ വലിയ ഹിറ്റായിരുന്നു.