ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി റീമേക്ക് ആയ ‘സെൽഫി’യിലൂടെ ബോളിവുഡിലും ചുവടുവയ്ക്കുകയാണ് മലയാളത്തിലെ മുൻനിര പ്രൊഡക്‌ഷൻ കമ്പനികളായ പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും. സെൽഫി സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലും പ്രധാന അതിഥികളായി പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും എത്തിയിരുന്നു. കരൺ ജോഹറിന്റെ ധർമ പ്രൊഡക്‌ഷൻസും ചിത്രത്തിന്റെ നിർമാണ നിരയിലുണ്ട്. ട്രെയിലര്‍ ലോഞ്ച് ചടങ്ങിന്റെ അവതാരകനും കരണ്‍ ജോഹറായിരുന്നു.
ചടങ്ങിൽ ലിസ്റ്റിന്‍ സ്റ്റീഫനെ കരൺ ജോഹറിന് പരിചയപ്പെടുത്തിയത് പൃഥ്വി നേരിട്ടായിരുന്നു. മലയാളത്തിലെ ലാന്‍ഡ്മാർക് നിർമാതാക്കളിൽ ഒരാളാണ് ലിസ്റ്റിൻ സ്റ്റീഫനെന്ന് പൃഥ്വിരാജ് പറയുകയുണ്ടായി. ‘‘മലയാളത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കിയ ന്യൂജനറേഷൻ സിനിമയായ ട്രാഫിക് നിർമിച്ചത് ലിസ്റ്റിൻ തന്റെ 22ാം വയസ്സിലാണ്. ഇന്നത്തെ ചെറുപ്പക്കാരായ നിർമാതാക്കൾക്ക് ലിസ്റ്റിൻ പ്രചോദനമാണ്.’’–പൃഥ്വി പറഞ്ഞു.
സ്റ്റാർ സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുക്കുന്ന ‘സെൽഫി’ സംവിധാനം ചെയ്യുന്നത് രാജ് മേഹ്ത്തയാണ്. റിഷഭ് ശർമയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 24ന് തിയറ്ററുക. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയുമാണ് എത്തുന്നത്.