സുൻദീപ് കിഷൻ നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രം മൈക്കിളിന്റെ ട്രെയിലർ എത്തി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിജയ് സേതുപതി, ഗൗതം മേനോൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മൈക്കിൾ രഞ്ജിത് ജയക്കൊടിയാണ് സംവിധാനം. പ്രമുഖ ബാനറായ ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപിയും കരൺ സി പ്രൊഡക്‌ഷൻസും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. ഭരത് ചൗധരിയും പുസ്കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ദിവ്യാൻഷ കൗശിക്, വരലക്ഷ്മി ശരത്കുമാർ, വരുൺ സന്ദേശ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.