ADVERTISEMENT

ജയറാം കുടുംബസമേതം പങ്കെടുത്ത ഒരു വിവാഹവിഡിയോയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. കാളിദാസിന്റെ പ്രണയിനി തരിണി കലിംഗരായരും ഇവർക്കൊപ്പം വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ജയറാമിന്റെ അടുത്ത ബന്ധുവിന്റെ വിവാഹമായിരുന്നു. ബ്രാഹ്മണ രീതിയിലുള്ള വിവാഹമായിരുന്നു ഇവരുടേത്. തരുണിയെ മറ്റ് ബന്ധുക്കള്‍ക്ക് പാര്‍വതിയും ജയറാമും പരിചയപ്പെടുത്തുന്നതും വിഡിയോയിൽ കാണാം. നടന്മാരായ ദിലീപ്, പ്രഭു, സിദ്ധാർഥ്, സുന്ദർ സി., വിക്രം പ്രഭു, അരുൺ വിജയ് തുടങ്ങി നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. തരിണിയെ ദിലീപിന് പരിചയപ്പെടുത്തുന്ന കാളിദാസനെയും കാണാം.

 

കുറച്ചു മാസങ്ങൾക്കു മുൻപാണ് കാളിദാസ് തന്റെ പ്രണയിനിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയത്. 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി അറിയപ്പെടുന്ന മോഡൽ കൂടിയാണ്. കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ പ്രൊഫൈലില്‍ പങ്കുവച്ചിരുന്നു. കാളിദാസിന്റെ കുടുംബ ചിത്രങ്ങളിലിപ്പോൾ നിറ സാന്നിധ്യമാണ് തരിണിയും.

 

പാ. രഞ്ജിത്ത് സംവിധാനം ചെയ്ത നച്ചത്തിരം നകർകിറത് എന്ന ചിത്രത്തിലാണ് കാളിദാസ് അവസാനമായി അഭിനയിച്ചത്. രജ്നി ആണ് കാളിദാസിന്റെ പുതിയ ചിത്രം. ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും പ്രധാന വേഷത്തിൽ കാളിദാസ് ആണ് അഭിനയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT